ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ ആറാമത് ജനറല്‍ അസംബ്ലിക്ക് നാളെ ദോഹയില്‍ തുടക്കമാവും. വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പണ്ഡിത പ്രതിനിധി സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംബന്ധിക്കും.
അസംബ്ലിയില്‍ ഫലസ്തീന്‍ അടക്കമുള്ള ആനുകാലിക മത സാമുദായിക-സാമൂഹിക-വിദ്യാഭ്യാസ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളും സെമിനാറുകളും നടക്കും. 2004 ല്‍ രൂപീകരിക്കപ്പെട്ട ആഗോള പണ്ഡിത സഭ ഇസ്‌ലാമിക ലോകത്തെ മുസ്‌ലിം പണ്ഡിതരുടെ പ്രധാന പൊതുവേദിയാണ്.
2012 മുതല്‍ ഡോ. നദ്‌വി പണ്ഡിത സഭയില്‍ അംഗമാണ്. 2018-ല്‍ തുര്‍ക്കിയിലെ ഇസ്തംബൂളിലായിരുന്നു പണ്ഡിത സഭയുടെ അഞ്ചാമത് അസംബ്ലി നടന്നത്.