Saturday, July 12

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; മലപ്പുറം സ്വദേശികളിൽ നിന്നും 2 കിലോ സ്വർണം പിടികൂടി

കരിപ്പൂർ : കരിപ്പൂരിൽ രണ്ടു കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ അബുദാബിയിൽനിന്നും ജിദ്ദയിൽനിന്നും കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ മലപ്പുറം ജില്ലക്കാരായ രണ്ടു യാത്രക്കാരിൽ നിന്നും ആയി പിടികൂടിയത് . എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ അബുദാബിയിൽ നിന്നും എത്തിയ നിലമ്പൂർ സ്വദേശിയായ പുലികുന്നുമ്മേൽ മിർഷാദിൽ(24) നിന്നും 965 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ 3 ക്യാപ്സൂലുകളും ഫ്‌ളൈനാസ് എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും റിയാദ് വഴി എത്തിയ ഒതുക്കുങ്ങൽ സ്വദേശിയായ കോയപ്പാതൊടി സഹീദിൽ (25) നിന്നും 1174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂലുകളുമാണ് കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത ചെറിയൊരു പ്രതിഫലത്തിന് വേണ്ടിയാണ് ഈ യാത്രക്കാർ സ്വർണക്കടത്തിനു കൂട്ടുനിന്നതെന്ന് ആണ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. സഹീദിനു മുപ്പതിനായിരം രൂപയും മിർഷാദിന് അമ്പതിനായിരം രൂപയുമാണ് വിമാന ടിക്കറ്റിനു പുറമേ വാഗ്ദാനം ചെയ്തിരുന്നത്. ഈ രണ്ടു കേസുകളിലും പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം ഈ യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർനടപടികളും കസ്റ്റംസ് സ്വീകരിക്കുന്നതാണ്.

error: Content is protected !!