സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കുറഞ്ഞു ; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്. പവന് ഇന്ന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 205 രൂപ ഇടിഞ്ഞ് 8775 രൂപയെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 70,200 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് 7195 രൂപയാണ് ഗ്രാമിന് ഇന്ന് വില. വെള്ളിയ്ക്ക് ഗ്രാമിന് 109 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. 71,840 രൂപയായിരുന്നു പവന്റെ ഇന്നലത്തെ വില. അക്ഷയ തൃതീയയോടനുബന്ധിച്ച് വമ്പന്‍ സ്വര്‍ണവ്യാപാരം നടന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35% ത്തോളം മികച്ച വരുമാനമാണ് സ്വര്‍ണത്തില്‍ നിന്ന് ലഭിച്ചത് എന്നാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍ പറയുന്നത്. നിലവില്‍ കേരളത്തിലെ റെക്കോര്‍ഡ് വില ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9290 രൂപയും പവന് 74320 രൂപയുമാണ്.

error: Content is protected !!