Friday, October 24

റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണ്ണ വില ; തൊട്ടാല്‍ പൊള്ളും ; ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിലേക്കെത്തി നില്‍ക്കുകയാണ് സ്വര്‍ണം. ഇന്ന് 1480 രൂപ പവന് വര്‍ധിച്ചതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 69,000 രൂപ കടന്നു. 70,000 രൂപയില്‍ നിന്ന് വെറും 40 രൂപയുടെ അകലമേയുള്ളൂ എന്നതും ശ്രദ്ധേയം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഗ്രാം വില 185 രൂപ മുന്നേറി 8,745 രൂപയിലുമെത്തി. ഇന്നലെ കുറിച്ച ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമെന്ന റെക്കോര്‍ഡ് ഇനി മറക്കാം. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 75,500 രൂപയ്ക്ക് മുകളില്‍ നല്‍കണം. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയര്‍ന്നത്. ഗ്രാമിന് 520 രൂപയും ഉയര്‍ന്നു.

error: Content is protected !!