കരിപ്പൂർ : കരിപ്പൂർ എയർ പോർട്ടിൽ 1162 ഗ്രാം സ്വർണമിശ്രിതം പിടികൂടി.
തുടർച്ചയായ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിലൂടെ ഡിസംബർ 30 നു പുലർച്ചെ ജിദ്ദയിൽ നിന്നുള്ള ഫ്ലൈറ്റ് നമ്പർ G9 454 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം ചെറുമുക്ക് സ്വദേശിയായ ജാഫർ സഹദ് ചോലഞ്ചേരി എന്ന വ്യക്ത്തിയിൽ നിന്നും 1162 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂൾ കസ്റ്റംസ് പിടികൂടി. ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെത്തിയത്. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും ആരംഭിച്ചു. സ്വർണക്കടത്തു തടയുന്നതിന്റെ ഭാഗമായി കസ്റ്റംസ് നിരീക്ഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് .