
കരിപ്പൂർ: യുവതി ഉൾപ്പെടെ മൂന്ന് യാത്രക്കാരിൽ നിന്നായി എയർ കസ്റ്റംസ് വിഭാഗം 1.36 കോടി രൂപയുടെ സ്വർണം പിടികൂടി. ജിദ്ധയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ് ഏറ്റെപ്പാടൻ (32), വയനാട് സ്വദേശി ബുഷ്‌റ കീപ്രത്ത് (38), ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ (26) എന്നിവരെയാണ് പിടികൂടിയത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs
ജംഷീദും ശമിക്കും മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ജംഷീദിൽ നിന്ന് 1054 ഗ്രാം സ്വർണവും ഷാമിൽ നിന്ന് 679 ഗ്രാമിന്റെ 3 ക്യാപ്സ്യൂളുകളും പിടികൂടി. ബുഷ്‌റയിൽ നിന്ന് 1077 ഗ്രാം സ്വർണം പിടികൂടി. 4 ചെറിയ കുട്ടികളുമായി എത്തിയ ഇവർ സ്വർണം വസ്ത്ര ത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. മൊത്തം 3056 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1, 36, 40000 രൂപ മൂല്യം കണക്കാക്കുന്നു.