തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. ബാൻഡ് വാദ്യവും സ്കേറ്റിങ്ങും ജാഥയെ ആകർഷകമാക്കി.
മമ്പുറം ബൈപാസിൽ നിന്നും തുടങ്ങി ചെമ്മാട് പഴയ കല്ലു പറമ്പൻ ബസ് സ്റ്റാന്റിൽ സമാപിച്ചു. ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ , പൊലീസ് എക്‌സൈസ് , മോട്ടോർ വാഹന വകുപ്പ് , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ , റെഡ് ക്രോസ്സ് , രാഷ്ട്രീയ മത സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എസ് പി സി, ജെ ആർ സി, സ്കൗട്ട് , ഗൈഡ്‌സ് എന്നിവർ പങ്കെടുത്തു. സമാപന ചടങ്ങിൽ കെ പി എ മജീദ് എം എൽ എ അഭിവാദ്യം ചെയ്തു. താനൂർ ഡി വൈ എസ് പി മൂസ വള്ളിക്കാടൻ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തഹസിൽദാർ പി ഒ സാദിഖ്, കെ. അബ്ദുൽ ജലീൽ പ്രസംഗിച്ചു. വിമുക്തി ജില്ലാ കോർഡിനേറ്റർ ബിജു അവബോധന ക്ലാസ് എടുത്തു.
സന്ദേശ യാത്രക്ക് വികസന സമിതി ചെയർമാനും തിരുരങ്ങാടി mla യുമായ kpa മജീദ്, താനൂർ dysp മൂസ വള്ളിക്കാടൻ, തിരുരങ്ങാടി തഹസിൽദാർ പി ഒ സാദിഖ്, തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സാജിത, വേങ്ങര ബ്ലോക്ക് പ്രസിഡന്റ് ബെൻസീറ, എ ആർ നഗർ പ്രസിഡന്റ് കെ.ലിയാഖത്ത് അലി, മുന്നിയൂർ വൈസ് പ്രസിഡന്റ് ഹനീഫ അച്ചട്ടിൽ, ഷാഫി ഹാജി ചെമ്മാട്, താലൂക്ക് വികസനസമിതി അംഗങ്ങളായ കൊല്ലഞ്ചേരി അബ്ദുൽ ജലീൽ , കൃഷ്ണൻ മാസ്റ്റർ , ഇരുമ്പൻ സൈതലവി, എഞ്ചിനീയർ മൊയ്‌ദീൻ കുട്ടി ,കേശവൻ , സൈദുമുഹമ്മെദ് , കമ്മു കൊടിഞ്ഞി, മോഹനൻ വെന്നിയുർ, നൗഷാദ് സിറ്റിപാർക്, സിദ്ധീഖ് പനക്കൽ, കടവത്ത് മൊയ്‌ദീൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.