ദേശീയപാത വികസനത്തിനായി വെന്നിയൂരിലെ ഖബറുകൾ മാറ്റിസ്ഥാപിക്കുന്നു

തിരൂരങ്ങാടി : ദേശീയപാത വി കസനത്തിനായി വെന്നിയൂരിൽ കബറുകൾ മാറ്റി സ്ഥാപിക്കുന്നു. വെന്നിയൂർ ജുമാ മാസ്ജിദ് കബർ സ്ഥാനിലെ നാനൂറോളം കബറുകളിലെ അവശേഷിപ്പുകളാണ് മാറ്റി സ്ഥാപിക്കുന്നത്. പള്ളിയുടെ മുൻഭാഗത്തുള്ള കബർസ്ഥാനിൽ നിന്നുൾപ്പെടെ 17 സെന്റ് സ്ഥലമാണ് ദേശീയപാതയ്ക്കായി പോകുന്നത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8

പള്ളിയുടെ കവാടവും ഇതിൽ ഉൾപെടും. കബർസ്ഥാൻ പോകുന്നതിനാൽ ഭാരവാഹികൾ മുൻ കൂട്ടി അറിയിച്ചിരുന്നതിനാൽ ഒട്ടേറെ കബറുകൾ ബന്ധുക്കൾ ഇവിടെനിന്ന് മാറ്റി സ്ഥാപിച്ചിരുന്നു. ബാക്കിയുള്ള കബറുകളാണ് മാറ്റുന്നത്. ഇവ നൂറ് വർഷത്തിലേറെ പഴക്കമുള്ളതായി പറയുന്നു. മുമ്പ് സമീപ പ്രദേശങ്ങളിൽ നിന്നുള്ള മയ്യിത്തുകളും വെന്നിയുർ മഹല്ലിലെ കബർസ്ഥാനിലാണ് കബറടക്കിയിരുന്നത്.

https://fb.watch/ft9gm-TzUy/
വീഡിയോ വാർത്ത

200 വർഷത്തിലേറെ പഴക്കമുള്ള പള്ളിയാണിത്. നൂറോളം കബറുകളിലെ അവശേഷിക്കുകൾ മാറ്റി സ്ഥാപിച്ചു. ഒരാഴ്ച കൊണ്ട് ബാക്കി കബറുകൾ കൂടി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയമായാണ് ഖബറുകൾ മാറ്റുന്നത്.

ദേശീയാപാത വികസനത്തിന് സ്ഥല ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിയിൽ കേസ് ഉള്ളത് കൊണ്ടാണ് വെന്നിയൂർ ഭാഗത്തെ നവീകരണം വൈകിയത്.

കേസ് തീർപ്പായതിനെ തുടർന്ന് ഇവിടെ കെട്ടിടങ്ങൾ പൊളിച്ചു നീക്കൽ തുടങ്ങി.

error: Content is protected !!