
മലപ്പുറം : ഗള്‍ഫ് എയര്‍ വിമാനം ജിദ്ദ – കാലിക്കറ്റ്. സര്‍വീസ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി മലപ്പുറം ലോകസഭ അംഗം ഇ ടി മുഹമ്മദ് ബഷീറിന് നിവേദനം നല്‍കി. സാധാരണക്കാരായ. പ്രവാസികള്‍ സഞ്ചരിക്കുന്ന വളരെ പ്രവാസികള്‍ക്ക് ഗുണകരം ആയട്ടുള്ള സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഗള്‍ഫ് എയര്‍. മെച്ചപ്പെട്ട സര്‍വീസുകൊണ്ടും ടിക്കറ്റ് ചാര്‍ജിലെ ഇളവ് കൊണ്ടും സാധാരണക്കാരായ പ്രവാസികള്‍ ആശ്രയിക്കുന്ന കമ്പനിയാണ് ഗള്‍ഫ് എയര്‍. ഇത് നിര്‍ത്തലാക്കുന്ന തോടുകൂടി ടിക്കറ്റ് നിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കുകയും പ്രവാസികളുടെ യാത്രാ പ്രശ്‌നം ഗുരുതരം ആകുകയും ചെയ്യും. ഈ അവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍വിഷയം കൊണ്ടുവരുന്നതിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി കെഎംസിസി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.
ജില്ല കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ്, ജില്ല ഭാരവാഹി ശിഹാബ് സി ടി, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം, മുസ്ലിം യുത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ശാക്കിര്‍, കൊണ്ടോട്ടി മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി അന്‍വര്‍ വെട്ടുപ്പാറ, എസ് ടി യു മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അസീസ് പഞ്ചിളി എന്നിവര്‍ സംബന്ധിച്ചു