Saturday, August 16

ഹജ്ജ് 2025 : ഇതു വരെ മടങ്ങിയെത്തിയത് 5069 ഹാജിമാര്‍

മലപ്പുറം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് യാത്രയായ 16482 ഹാജിമാരില്‍, മൂന്നു എംബാര്‍ക്കേഷനിലുമായി ഹാജിമാരുടെ മടക്ക യാത്ര തുടരുന്നു. കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷനിലുമായി ഇതു വരെ 24 വിമാനങ്ങളിലായി 5069 പേര്‍ തിരിച്ചെത്തി. കാലിക്കറ്റ് എംബാര്‍ക്കേഷനില്‍ 12 വിമാനങ്ങളിലായി 2045 തീര്‍ത്ഥാടകര്‍ തിരിച്ചെത്തി. കൊച്ചിന്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും യാത്രയായ തീര്‍ത്ഥാടകരില്‍ 9 വിമാനങ്ങളിലായി 2533 പേര്‍ തിരിച്ചെത്തി.

കണ്ണൂര്‍ എംബാര്‍ക്കേഷനില്‍ ജൂണ്‍ 30 മുതലാണ് മടക്ക യാത്ര ആരംഭിച്ചത്. കണ്ണൂരില്‍ 3 വിമാനങ്ങളിലായി 491 പേരും തിരിച്ചെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ഹജ്ജിന് യാത്രയായവരില്‍ 12 പേര്‍ സൗദിയില്‍ വെച്ച് മരണപ്പെട്ടിട്ടുണ്ട്. കാലിക്കറ്റ് എംബാര്‍ക്കേനിലെ അവസാന മടക്കയാത്രാ വിമാനം ജൂലായ് 8നും, കൊച്ചിയിലേക്കുള്ളത് ജൂലായ് 10നുമാണ്. കേരളത്തിലേക്കുള്ള അവസാന മടക്ക യാത്രാ വിമാനം ജൂലായ് 11ന് കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റിലാണെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് പറഞ്ഞു

error: Content is protected !!