Tuesday, March 24

ഹജ്ജ് – 2026തെരെഞ്ഞെടുക്കപ്പെട്ടവർബാക്കി തുക (മൂന്നാം ഗഡു) മാർച്ച് 31-നകം അടവാക്കണം


2026 ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവർ, നേരത്തെ അടച്ച രണ്ടു ഗഡു തുകയായ 2,77,300രൂപക്കു പുറമെ ഇനി അടക്കാനുള്ള തുക 2026 മാർച്ച് 31-നകം അടക്കേണ്ടതാണെ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 35 പ്രകാരം അറിയിച്ചിരിക്കുന്നു. അപേക്ഷകർ ഹജ്ജ് അവരുടെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിലാണ് തുക അടവാക്കേണ്ടത്. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്.  ഇപ്പോൾ പ്രഖ്യാപിച്ച തുക താൽക്കാലികവും, ആവശ്യമെങ്കിൽ മാറ്റത്തിനു വിധേയവുമായിരിക്കും. 

എമ്പാർക്കേഷൻ
പോയിന്റ് ഇനി അടക്കാനുള്ള തുക
(3rd Installment)
(ഒരാൾക്ക്)
കോഴിക്കോട് 91,100 രൂപ
കൊച്ചി 69,450 ,,
കണ്ണൂർ 74,600 ,,
അപേക്ഷാ ഫോറത്തിൽ ബലികർമ്മത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ, ആ ഇനത്തിൽ 17,280 രൂപ കൂടി അധികം അടക്കണം.
ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓൺലൈൻ ആയും പണമടക്കാവുന്നതാണ്. അടക്കേണ്ട തുക സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.hajcommittee.gov.in.

error: Content is protected !!