ചോലയുടെ താളത്തിൽ മുത്തുവിന് പെരുന്നാൾ സുദിനം

എ. ആർ നഗർ: ശാരീരിക വെല്ലുവിളികൾ നേരിട്ടതിനെ തുടർന്ന് വീൽചെയറിലായ മുഹമ്മദ് സഹീൽ എന്ന മുത്തുവിന്ഇന്നലെ ആഹ്ലാദത്തിന്റെ സുദിനമായിരുന്നു.ഏഴാം ക്ലാസ് വരെ പഠിച്ച ഇരുമ്പുചോല എയുപി സ്കൂളിലേക്ക് ഉമ്മയോടൊപ്പം ചക്രകസേരയിൽ വന്നെത്തിയപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു മുത്തുവിന്റെ മുഖത്ത് . എല്ലാ വർഷവും സ്കൂൾ വാർഷിക സമയത്ത് സന്ദർശകനായിരുന്ന മുത്തു ഇന്നലെ എത്തിയത് വിശിഷ്ടാതിഥിയായിട്ടായിരുന്നു.ഈ വർഷം ഏപ്രിൽ 9, 10 തീയതികളിൽ നടക്കുന്ന ‘ഓളം’ ചോലയുടെ താളം 65-ാംവാർഷികാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും പൂർവ്വ അധ്യാപക -വിദ്യാർത്ഥി മഹാസംഗമത്തിന്റെയും പ്രചാരണത്തിന്റെ ഭാഗമായി 2007-2008 ഏഴാം ക്ലാസ് ബാച്ച് ഒരുക്കിയ ഗാനോപഹാരം തീം സോങ് റിലീസിംഗിൻ്റെ ഭാഗമായിട്ടാണ് മുത്തു ക്യാമ്പസിൽ എത്തിയത്.രക്ഷിതാക്കളും മാനേജ്മെൻറ് പ്രതിനിധികളും അധ്യാപകരും മുത്തുവിനെ സ്കൂളിലേക്ക് സ്വീകരിച്ചു.പ്രശസ്ത ഗായിക മെഹറിൻ ഗാനോപഹാരം മുത്തുവിന് കൈമാറി റിലീസ് ചെയ്തു.പാട്ട് കേട്ട മുത്തു താളം പിടിച്ച്, പൊട്ടിച്ചിരിച്ച്എല്ലാവരോടും സൗഹൃദം പങ്കിട്ടാണ് മടങ്ങിയത്.ചടങ്ങ് സ്കൂൾ മാനേജർ കാവുങ്ങൽ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി സീനിയർ അംഗം വെള്ളത്ത് കുഞ്ഞഹമ്മദ്,മംഗലശ്ശേരി മൊയ്തീൻകുട്ടി,പിടിഎ വൈസ് പ്രസിഡണ്ട് മാരായ അൻളൽ കാവുങ്ങൽ,ഇസ്മായിൽ തെങ്ങിലാൻ,ഫൈസൽ കാവുങ്ങൽ, ആശിഖലികാവുങ്ങൽ,എം.ടി.എ പ്രസിഡൻ്റ് ബേബി, എം. ഖദീജ, ജി. സുഹ്റാബി, എം.ശബീറലി, മുനീറ തെങ്ങിലാൻ, തുടങ്ങിയവർ ആശംസ നേർന്നു. പൂർവ്വവിദ്യാർഥി കൂട്ടായ്മ ജനറൽ കൺവീനർ ഡോ. ഇ.കെ മുഹമ്മദലി സ്വാഗതവും ഓർഗനൈസിംഗ് കൺവീനർ പി. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

error: Content is protected !!