വേങ്ങര : വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യത്തില്‍ ലഭിച്ച സ്വര്‍ണ മോതിരം ഉടമക്ക് തിരികെ നല്‍കി മാതൃകയായി ഹരിത കര്‍മസേനാംഗങ്ങള്‍. വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേനാംഗങ്ങളാണ് സ്വര്‍ണ മോതിരം ഉടമയെ കണ്ടെത്തി തിരികെ നല്‍കി മാതൃകയായത്. എംസിഎഫില്‍ നിന്നും മാലിന്യം വേര്‍ തിരിക്കുന്നതിനിടെയാണ് അജൈവ മാലിന്യത്തില്‍ നിന്നും സ്വര്‍ണ്ണ മോതിരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആയിഷ കാമ്പ്രന്റെ മോതിരമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഉടമക്ക് തിരിച്ച് നല്‍കുകയായിരുന്നു.
മാതൃക പരമായ പ്രവൃത്തിയെ വേങ്ങര ഗ്രാമപഞ്ചായത്തും ഭരണാസമിതി അംഗങ്ങളും, ഉദ്യോഗസ്ഥരും ആദരിച്ചു. വേങ്ങര ഹരിതകര്‍മസേന അംഗംമായ ശാലിനി എം. പി, ലീല എന്‍. പി എന്നിവര്‍ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍, സെക്രട്ടറി അനില്‍ കുമാര്‍ എന്നിവരില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി.