
തിരുവനന്തപുരം : രാജ്യസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ഹാരിസ് ബീരാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്‌പെഷല്‍ സെക്രട്ടറിയുമായ ഷാജി സി.ബേബി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, എം.കെ. മുനീര്‍, പി.സി.വിഷ്ണുനാഥ്, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, മഞ്ഞളാംകുഴി അലി, റോജി എം.ജോണ്‍, ജെബി മേത്തര്‍, എന്‍.ഷംസുദീന്‍, കുറുക്കോളി മൊയ്തീന്‍, ടി.വി.ഇബ്രാഹിം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.