വെന്നിയുർ : വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കടലൂർ സ്വദേശി അഴകേഷൻ (52) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 5 മണിയോടെ വെന്നിയൂർ അങ്ങാടിയിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും പൊതുപ്രവർത്തകരും എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആക്രി വിറ്റ് ജീവിക്കുന്ന ആളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ, അയ്യമ്മാൾ. മക്കൾ: കാജൽ, മനീഷ്.