Saturday, August 30

ഇമാമുദ്ദീന്‍ അനുസ്മരണ പൊതുയോഗം നടത്തി

ഏ ആര്‍ നഗര്‍ : ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി നേതൃത്വത്തില്‍ അറക്കല്‍ പുറായയില്‍ പതിനഞ്ചാമത് ഇമാമുദീന്‍ അനുസ്മരണ പൊതുയോഗം നടത്തി. ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് കമ്മറ്റി അംഗവും പഞ്ചായത്ത് സെക്രട്ടറിയും സിപിഐ എം ലോക്കല്‍ കമ്മറ്റി അംഗവുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പി ഷബീര്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.

എന്‍ ഷിബിന്‍ ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇ. ഗിരീഷ് കു കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ പി സമീര്‍, ഇബ്രാഹിം മൂഴിക്കല്‍, കെ മുഹമ്മദലി, ഷിജിത്ത് മമ്പുറം, പിപി മൊയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു

error: Content is protected !!