കോളേജുകൾക്ക് അവധി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

റേഡിയോ സിയു ശില്പശാല

കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക മാധ്യമമായ റേഡിയോ സിയു ത്രിദിന ശില്പശാല സംഘടിപ്പിക്കുന്നു. റേഡിയോ അവതരണം, സൗണ്ട് ഡിസൈനിങ്, കോണ്ടെന്റ് ക്രിയേഷൻ, വോയിസ്‌ ഓവർ എന്നിവയിൽ മെയ് 16, 17, 18 തീയതികളിൽ സർവകലാശാലാ ക്യാമ്പസിലെ  റേഡിയോ സിയു സ്റ്റുഡിയോയിലാണ് ശില്പശാല. റേഡിയോ രംഗത്തെ പ്രഗത്ഭർ ക്ലാസ്സുകളെടുക്കും. പങ്കെടുക്കുന്നവർക്ക് കാലിക്കറ്റ് സർവകലാശാലയുടെ സാക്ഷ്യപത്രം ലഭിക്കും. കുറഞ്ഞ പ്രായപരിധി 18 വയസ്സ്. രജിസ്ട്രേഷന്  ബന്ധപ്പെടേണ്ട നമ്പർ- 9567720373. വിദ്യാർഥികൾക്ക് 590/- രൂപയും മറ്റുള്ളവർക്ക് 1180/- രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. സമയം രാവിലെ 10.30 മുതൽ 4.30 വരെ. 

പി.ആര്‍. 565/2024

പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

കാലിക്കറ്റ് സർവകലാശാലയിൽ ന്യൂഡൽഹിയിലെ എൻ.ഐ.ഇ.പി.എ., യു.കെയിലെ വാർവിക് സർവകലാശാലാ എന്നിവ സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പ്രോജക്ടിന്റെ ഭാഗമായി നാല് (ജനറൽ-1, എസ്.സി.-1, മുസ്ലിം-1, ലാറ്റിൻ കാത്തോലിക്-1) പ്രൊജക്റ്റ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ഒൻപതിന് സർവകലാശാലാ എഡ്യൂക്കേഷൻ പഠനവകുപ്പിലാണ് അഭിമുഖം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ.

പി.ആര്‍. 566/2024

ഗ്രൂപ്പ് ചർച്ച

കാലിക്കറ്റ് സർവകലാശാലയിലെ സൈക്കോളജി വിഭാഗത്തിലെ പോസ്റ്റ്  ഡോക്ടറൽ  ഗവേഷണത്തിന്റെ ഭാഗമായി “ലൈംഗിക വിദ്യാഭ്യാസത്തിൽ  രക്ഷിതാക്കളുടെ പ്രാധാന്യം” എന്ന വിഷയത്തിൽ 13 വയസ്സിനും 19  വയസ്സിനും ഇടയിൽ കുട്ടികളുള്ള രക്ഷിതാക്കളുടെ ഒരു ഗ്രൂപ്പ്  ചർച്ച മെയ് ആറിന് ഉച്ചക്ക് രണ്ടു മണിക്ക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ  9809714609 (ഡോ എം. അബിനിത) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

പി.ആര്‍. 567/2024

കോളേജുകൾക്ക് അവധി

സംസഥാനത്തെ നിലവിലെ ഉഷ്‌ണതരംഗം കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു. ആവശ്യമെങ്കിൽ പ്രസ്തുത സമയത്ത് ഓൺലൈൻ ക്ലാസുകൾ നടത്താവുന്നതാണ്.

പി.ആര്‍. 568/2024

കോൺടാക്ട് ക്ലാസുകൾ മാറ്റി

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) സ്റ്റഡി സെന്ററുകളിൽ വച്ച് നാല്, അഞ്ച് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന 2023 പ്രവേശനം ബി.എ. / ബി.കോം. / ബി.ബി.എ. / എം.എ. / എം.എസ് സി. / എം.കോം. വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകൾ സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

പി.ആര്‍. 569/2024

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2020, 2021 പ്രവേശനം (CBCSS) ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർത്ഥികളിലെ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവർക്ക് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്‌മന്റ് സിസ്റ്റം വഴി (GeMMS) എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അപേക്ഷിക്കാം. അവസാന തീയതി മെയ് 13. ലിങ്ക് ആറു മുതൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. 

പി.ആര്‍. 570/2024

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.വോക്. ഓർഗാനിക് ഫാർമിംഗ് (2021 ബാച്ച്) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിന് തുടങ്ങും. കേന്ദ്രം: മലബാർ ക്രിസ്ത്യൻ കോളേജ്,  കോഴിക്കോട്. 

മൂന്നാം സെമസ്റ്റർ നവംബർ 2023 (2022 ബാച്ച്) ബി.വോക്. മൾട്ടിമീഡിയ പ്രാക്ടിക്കൽ പരീക്ഷകൾ 13-നും (കേന്ദ്രം: സെന്റ് മേരീസ് കോളേജ് തൃശ്ശൂർ) ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ പ്രാക്ടിക്കൽ പരീക്ഷകൾ 15-നും തുടങ്ങും (കേന്ദ്രം: എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ, കൊടുങ്ങല്ലൂർ). വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍. 571/2024

പരീക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ വിവിധ പി.ജി. (CCSS-PG) ഏപ്രിൽ 2024  റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയ ക്രമം പ്രകാരം ജൂൺ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍. 572/2024

പുനർമൂല്യനിർണയ ഫലം

എൽ.എൽ.ബി. യൂണിറ്ററി നാലാം സെമസ്റ്റർ ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) അഞ്ചാം സെമസ്റ്റർ നവംബർ 2022, ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2018 പ്രവേശനം) ഡിസംബർ 2023 സേ പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍. 573/2024

error: Content is protected !!