Thursday, November 13

ജനവാസ മേഖലയില്‍ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

എടവണ്ണ : ജനവാസ മേഖലയില്‍ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കേ ചാത്തല്ലൂര്‍ കാവിലട്ടി കമ്പിക്കയം ചന്ദന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ന് കമ്പിക്കയത്ത് ആയിരുന്നു സംഭവം. പ്രദേശത്ത് ആനശലും ഉള്ളതിനാല്‍ വനപാലകര്‍ ആനയെ വനത്തിലേക്ക് കയറ്റാന്‍ എത്തിയിരുന്നു. കല്യാണിയുടെ പേരക്കുട്ടികള്‍ സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയിരുന്നു. വനപാലകര്‍ തുരത്തിയ ആന കല്യാണിയെ ആക്രമിച്ചതാകാമെന്നാണ് കരുതുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിമോര്‍ച്ചറിയില്‍

error: Content is protected !!