റോഡിലെ കുഴിയില്‍ വീണ് കാലൊടിഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് : പൈപ്പിടാന്‍ കുഴിവെട്ടിയ ഭാഗത്ത് വീണ് സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാവിന്റെ കാലൊടിഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

തുണ്ടിയില്‍ യൂസഫിന്റെ കാലാണ് ഒടിഞ്ഞത്. ലീഗ് ഹൗസ് പരിസരത്തെ കവലയില്‍ പൈപ്പിടാന്‍ കുഴിവെട്ടിയ ഭാഗത്താണ് അപകടമുണ്ടായത്. കുഴി മൂടി റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. മാസങ്ങളായി കുഴികള്‍ നിറഞ്ഞു കിടക്കുകയാണ് ഇവിടെ.
അടുത്ത മാസം കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

error: Content is protected !!