Tag: human right commission

മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശകമ്മീഷന്‍
Malappuram

മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശകമ്മീഷന്‍

തിരൂര്‍ : മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശകമ്മീഷന്‍. പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ അംബികക്ക് വീട് വെക്കാന്‍ വാങ്ങിയ ഭൂമിയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. മനുഷ്യാവകാശ കമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോള്‍ നഞ്ചഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും എസ് സി എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി വാങ്ങിക്കുമ്പോള്‍ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്...
Kerala, Other

സ്‌റ്റേഷനിലെത്തിയ പരാതിക്കാരനെയും മകനെയും എസ്‌ഐ മര്‍ദ്ദിച്ചെന്ന് പരാതി ; പരാതിക്കാരോട് പോലീസ് മാന്യമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : പരാതിയുമായി വരുന്നവരോട് മാന്യമായി പെരുമാറേണ്ട ബാധ്യത പോലീസിനുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് മോശമായി പെരുമാറിയെന്ന ആരോപണം പരാതിക്കാരില്‍ നിന്നുമുണ്ടാകാതിരിക്കാന്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് എസ്.ഐക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. വിജയബാബു എന്നയാള്‍ അനധികൃതമയി നിലം നികത്തി കെട്ടിട നിര്‍മ്മാണം നടത്തുന്നുവെന്ന പരാതിയുമായി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തിയ കണ്ണമൂല സ്വദേശികളായ ശശിധരനെയും മകന്‍ പ്രദോഷിനെയും എസ്.ഐ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് പരാതി. കമ്മീഷന്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് വാങ്ങി. വിഷയം സിവില്‍ തര്‍ക്കമായതിനാല്‍ കോടതി മുഖാന്തിരം പരിഹരിക്കണമെന്ന് പറഞ്ഞപ്പോള്‍ സ്റ്റേഷനിലെ ദൃശ...
Kerala, Other

നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരിലുള്ള തട്ടിപ്പ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട് : കേരളത്തിൽ നിന്ന് കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ മറവിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. മേയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കൊച്ചി, കോഴിക്കോട്, തൃശ്ശൂർ സ്വദേശികൾ എറണാകുളം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി. കുവൈറ്റിൽ നഴ്സിംഗ് ജോലിക്കായി പോയ മലപ്പുറം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ലൈംഗിക വൃത്തിക്കായി പ്രേരിപ്പിച്ചുവെന്നാണ് പരാതി. കൊച്ചി എയർപോർട്ട് വഴിയാണ് മനുഷ്യ കടത്ത് നടത്തുന്നത്. എറണാകുളത്താണ് മെഡിക്കൽ പരിശോധന നടത്തുന്നത്. കുവൈറ്റിലെത്തിയാൽ പാസ്പോർട്ട് വാങ്ങിവെയ്ക്കുമെന്ന് പരാതിയുണ്ട്. ...
Malappuram, Other

മനുഷ്യാവകാശ സംരക്ഷണത്തിൽ കേരളം മാതൃകാപരം: ജസ്റ്റിസ് എസ്. സെർത്തോ

തിരുവനന്തപുരം : മനുഷ്യാവകാശ സംരക്ഷണത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് നാഗലന്റ് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് എസ്. സെർത്തോ. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിന് കമ്മീഷൻ ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. കമ്മീഷൻ സെക്രട്ടറി എസ്. എച്ച്. ജയകേശൻ സ്വീകരിച്ചു. രജിസ്ട്രാർ എസ്. വി. അമൃത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എച്ച്. നജീബ്, ഫിനാൻസ് ഓഫീസർ കൃഷ്ണകുമാരി. എ.വി. തുടങ്ങിയവരുമായി ചെയർമാൻ ആശയവിനിമയം നടത്തി ...
Kerala

പിടിച്ചെടുത്ത ഓട്ടോ ഇടിച്ചു പൊളിച്ച് ഇരുമ്പു വിലക്ക് വിറ്റു ; പോലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

വയനാട് : ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് പിടിച്ചെടുത്ത ഓട്ടോ പോലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് ഇരുമ്പു വിലയ്ക്ക് തൂക്കിവിറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നഷ്ടപരിഹാരത്തിനായി 5 വര്‍ഷം വിവിധ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ് വാഹന ഉടമ മേപ്പാടി മുക്കില്‍ പീടിക സ്വദേശി എന്‍.ആര്‍. നാരായണന്‍ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിന്റെ പേരിലാണ് പോലീസ് ഓട്ടോറിക്ഷ ലേലം ചെയ്തത്. 1000 രൂപ പിഴ അടച്ച ശേഷം ഇന്‍ഷുറന്‍സ് രേഖയുമായി സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ച ശേഷമാണ് പോലീസ് ഓട്ടോയുമായി 2017 ല്‍ പോയത്. 2 മാ...
Kerala

താലൂക്ക് ആശുപത്രിയില്‍ പ്രസവവേദനയുമായെത്തിയ യുവതിക്ക് ചികിത്സ നല്‍കിയില്ലെന്ന് പരാതി ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രസവവേദനയുമായെത്തിയ യുവതിക്ക് ചികിത്സ നല്‍കിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിട്ടു. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് മാര്‍ച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. താമരശേരി ആശുപത്രിയിലെത്തിയ ഗര്‍ഭിണിയോട് ഗൈനക്കോളജിസ്റ്റ് ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് രോഗിയെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടര്‍ കുഞ്ഞ് പുറത്തേക്ക് വരുന്നതു കണ്ടപ്പോള്‍ അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെന്നാണ് പരാതി. യഥാസമയം പുറത്തു വരാന്...
Kerala

സൈനിക സ്കൂളിൽ പ്രവേശനത്തിന് കോഴ ; പഞ്ചായത്ത് മുൻ പ്രസിഡന്റിനെതിരെ അന്വേഷണം വേണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : തിരുവനന്തപുരത്തെ സൈനിക സ്കൂളിൽ പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞ് മുൻ പഞ്ചായത്ത് പ്രസിഡന്റ് 55000 രൂപ കൈക്കലാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വടകര ഡി.വൈ.എസ്.പി പരാതി പരിശോധിച്ച് 2 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തിരുവള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മുരളി തിരുവള്ളൂരിനെതിരെയാണ് വടകരയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ഉള്ളിയേരി സ്വദേശി പി. കെ സത്യപാലൻ പരാതി നൽകിയത്. പരാതിക്കാരന്റെ ബന്ധുവായ കുട്ടിക്ക് പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പരാതിയിൽ പറയുന്നു. 1,25,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 75,000 രൂപ നൽകി. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് പണം നൽകിയത്. തുടർന്ന് വടകര ഡി.വൈ.എസ്.പി ക്ക് പരാതി നൽകി. ഇതിന് ശേഷം 20,000 രൂപ മടക്കി നൽകി. ബാക്കി തുക ആവശ്യപ്പെട്ടാണ് പര...
Kerala, Other

പൈപ്പ് പൊട്ടി കുടിവെളളം പാഴായി പോകുന്നു, ഒരു മാസമായി പ്രദേശത്ത് കുടിവെള്ളം കിട്ടാനില്ല ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: പുതിയപാലത്ത് പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നതിനാല്‍ ഒരു മാസമായി പ്രദേശത്ത് കുടിവെള്ളം കിട്ടാനില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് ജലഅതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും നോട്ടീസയച്ചു. 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. പുതിയപാലം ജൂമാഅത്ത് പള്ളിക്ക് മുന്നിലാണ് ജലഅതോറിറ്റി കുടിവെള്ള പൈപ്പ് മാറ്റുന്നത്. ഇതിനിടയിലാണ് പ്രധാന പൈപ്പ് പൊട്ടിയത്. പുതിയ പാലം - മൂരിയാട് റോഡില്‍ ഇത് ഗതാഗതകുരുക്കിനും കാരണമായിട്ടുണ്ട്. മാര്‍ച്ചില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ...
Malappuram

മുൻഗണനാ കാർഡിന്റെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണമെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനിൽ

മലപ്പുറം: ഗുരുതര രോഗമുള്ളവരുടെത് ഒഴികെയുള്ള മുൻഗണനാ റേഷൻ കാർഡിലേക്ക് മാറാനുള്ള അപേക്ഷകൾ ഓഫീസിൽ നേരിട്ട് സ്വീകരിക്കില്ലെന്നും ഓൺലൈനായി സമർപ്പിക്കണമെന്നും സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മുൻഗണനാ റേഷൻ കാർഡിലേക്ക് മാറണമെന്ന അപേക്ഷ ഉദ്യോഗസ്ഥർ അംഗീകരിച്ചില്ലെന്ന പരാതിയിലാണ് നടപടി. പൂക്കോട്ടുപാടം സ്വദേശി എം.കെ. അസീനയാണ് പരാതിക്കാരി. മലപ്പുറം ജില്ലാ സപ്ലൈ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മാർക്ക് കുറവായതു കൊണ്ടാണ് പരാതി പരിഹരിക്കാൻ കഴിയാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.പരാതിക്കാരിക്ക് 25 മാർക്കാണ് ലഭിച്ചത്. നിലവിലെ സർക്കാർ മാനദണ്ഡ പ്രകാരം 30 മാർക്കോ അതിൽ കൂടുതലോ ലഭിക്കണം. എന്നാൽ അപക്ഷ ഓൺലൈനായി നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. ...
Kerala, Other

കാല്‍ തല്ലിയൊടിച്ച ശേഷം പീഡന കേസും : ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: അയല്‍വാസിയെ മര്‍ദ്ദിച്ച് കാല്‍ തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നല്‍കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദ്ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിച്ചെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും. കമ്മിഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് നിര്‍ദ്ദേശം നല്‍കിയത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ഐ.ജിക്ക് നല്‍കിയ നിര്‍ദ്ദേശം. കൂടരഞ്ഞി സ്വദേശി ജനീഷ് കുര്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അയല്‍ക്കാരനായ ജോമി ജോസഫാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കേസു കൊടുത്തെ...
Malappuram

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിലെ മലിനീകരണം പരിഹരിച്ചു

മലപ്പുറം: കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനത്തിലെ മലിനീകരണ പ്രശ്‌നങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ പരിഹരിച്ചു. ഭാവിയില്‍ മലിനീകരണം ഉണ്ടാകാതിരിക്കാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ നിശ്ചിത കാലയളവില്‍ സ്ഥാപനം പരിശോധിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി. കോടങ്ങാട് സ്വദേശി എം. ഹസന്‍ ഷെരീഫ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സ്ഥാപനത്തിലെ കിടക്കകളുടെ എണ്ണം നിയമാനുസൃതം നിജപ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കാരണം പ്രദേശത്തെ കുടിവെള്ളവും നെല്‍വയലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന പരാതിയിലാണ് നടപടി. പ്രതിദിനം 25000 ലിറ്റര്‍ രാസവസ്തുക്കളും ആസിഡും കലര്‍ന്ന മലിനജലം ഇവര്‍ വയലിലേക്ക് ഒഴുക്കുകയുമാണെന്നും പരാതിയില്‍...
Kerala

അമ്മയെ ഇറക്കിവിട്ട ശേഷം വീട് ഇടിച്ചു കളഞ്ഞു ; മക്കളും പഞ്ചായത്ത് സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : രണ്ടു ആണ്‍മക്കളും മരുമക്കളും ചേര്‍ന്ന് അമ്മയെ വീട്ടില്‍ നിന്നിറക്കിവിട്ടശേഷം വീട് ഇടിച്ചുകളഞ്ഞ് ലൈഫ് മിഷനില്‍ നിന്നും ഫണ്ട് കൈപ്പറ്റി പുതിയ വീട് നിര്‍മ്മിക്കാന്‍ ആരംഭിച്ച സാഹചര്യത്തില്‍ മക്കളും മരുമക്കളും ലൈഫ് ഫണ്ട് അനുവദിച്ച പഞ്ചായത്ത് സെക്രട്ടറിയും കമ്മീഷന്‍ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഫെബ്രുവരി 20 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടത്. നരിക്കുനി പാറന്നൂര്‍ സ്വദേശിനി ഭാഗീരഥി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മക്കളായ പ്രതീഷ്, മുരുകന്‍, മരുമക്കളായ സൗമ്യ, ദീപ പ്രതീഷ് എന്നിവര്‍ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്. മടവൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഹാജരാകണം. തനിക്ക് കൂടി അവകാശപ്പെട്ട വീടും സ്വത്തും പണവും തട്ടിയെടുത...
Kerala

മനോരോഗ ചികിത്സയിലുള്ള മകനെ പറ്റിച്ച് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായ കടമുറി സ്വന്തമാക്കി ; അമ്മയുടെ പരാതിയില്‍ മകള്‍ക്കും മരുമകനുമെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: മനോരോഗ ചികിത്സയിലിരിക്കുന്ന മകനില്‍ നിന്നും കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായ മിഠായി തെരുവിലെ കടമുറിയുടെ അധികാരം തന്റെ മകളും മരുമകനും ചേര്‍ന്ന് എഴുതി വാങ്ങിയെന്ന അമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരിയില്‍ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. കുതിരവട്ടം സ്വദേശിനി പത്മിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിക്ക് നാല് പെണ്‍മക്കളും മകനുമുണ്ട്. രണ്ടു പെണ്‍മക്കളും മകനും രോഗ ബാധിതരാണ്. കടമുറി നഷ്ടമായതു കാരണം വരുമാനം നിലച്ചത് വഴി പട്ടിണി കിടക്കുന്ന കുടുംബത്തിന് നഗരസഭയാണ് ഭക്ഷണമെത്തിക്കുന്നത്. കടമുറി തിരികെ കിട്ടി...
Malappuram, Other

സര്‍ക്കാര്‍ പണം കൊണ്ട് ഭൂമി വാങ്ങിയപ്പോള്‍ ക്രമക്കേട് പറഞ്ഞ് തടസം നിന്ന് അധികാരികള്‍ ; മൂകയും ബധീരയുമായ അംബികക്ക് നീതി ലഭിക്കണം

തിരൂര്‍ : മനുഷ്യാവകാശകമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ പൊന്നാനിയിലെ പരാതിക്കാര്‍ പരാതിയുമായെത്തി. ഇക്കൂട്ടത്തില്‍ പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയും ഉണ്ടായിരുന്നു. വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോള്‍ നഞ്ചഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് പറഞ്ഞ് തടസം നില്‍ക്കുന്ന അധികാരികള്‍ക്കെതിരെയായിരുന്നു തൃക്കണ്ടിയൂര്‍ പറമ്പില്‍ അംബിക എന്ന മൂകയും ബധീരയുമായ വീട്ടമ്മ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ എത്തിയത്. എസ് സി എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി വാങ്ങിക്കുമ്പോള്‍ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്രമോട്ടര്‍, പൊന്നാനി നഗരസഭ, വീടുവെക്കാന്‍ ഭൂമി നല്‍കിയവര്‍ ക്രമക്കേട് ഉണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും പറഞ്ഞ് തടസം നിക്കുന്നതായി ആരോപിച്ചാണ് അംബികയെത്തിത്. മനുഷ്യാവകാശപ്രവര്‍ത്തകര്‍ അബ്ദുള്‍റഹിം ...
Local news, Other

താനൂർ ബോട്ടപകടത്തിൽ രക്ഷപ്പെട്ട കുട്ടികളുടെ ചികിത്സ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടു

മലപ്പുറം : താനൂർ തൂവൽത്തീരത്ത് കഴിഞ്ഞ വർഷം മേയ് 7 നുണ്ടായ ബോട്ടപകടത്തിൽ രക്ഷപ്പെട്ട രണ്ടു കുട്ടികളുടെ തുടർ ചികിത്സയ്ക്കായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന പരാതികളിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് തേടി. മലപ്പുറം ജില്ലാ കളക്ടർ പരാതികൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓക്സിജന്റെ അളവ് കുറയുന്നതു കാരണമുള്ള ചികിത്സയാണ് നെടുവ കുന്നുമേൽ ഹൗസിൽ മുഹമ്മദ് ജാബിറിന്റെ മകൾ ജെർഷ തുടരുന്നത്. തലച്ചോറിൽ വെള്ളം നിറഞ്ഞതും സംസാരശേഷി നഷ്ടപ്പെട്ടതിനുമുള്ള ചികിത്സയാണ് അരിയല്ലൂർ സ്വദേശി മൺസൂറിന്റെ മകൾ ആയിഷ മെഹ്റിൻ നടത്തുന്നത്. മൺസൂറും മുഹമ്മദ് ജാബിറും തങ്ങളുടെ മക്കൾക്ക് വേണ്ടി സമർപ്പിച്ച പരാതികളിലാണ് കമ്മീഷൻ ഇടപെട്ടത്. അടുത്ത മാസം തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ രണ്ടു കേസുകളും പരിഗണിക്കും. ...
Kerala

റോഡിലെ കുഴിയില്‍ വീണ് കാലൊടിഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് : പൈപ്പിടാന്‍ കുഴിവെട്ടിയ ഭാഗത്ത് വീണ് സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാവിന്റെ കാലൊടിഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തുണ്ടിയില്‍ യൂസഫിന്റെ കാലാണ് ഒടിഞ്ഞത്. ലീഗ് ഹൗസ് പരിസരത്തെ കവലയില്‍ പൈപ്പിടാന്‍ കുഴിവെട്ടിയ ഭാഗത്താണ് അപകടമുണ്ടായത്. കുഴി മൂടി റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. മാസങ്ങളായി കുഴികള്‍ നിറഞ്ഞു കിടക്കുകയാണ് ഇവിടെ.അടുത്ത മാസം കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത...
Kerala, Malappuram

മാന്യമായി ഇടപെടണം ; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലില്‍ മഞ്ചേരി സിഐക്ക് നിര്‍ദേശം

മലപ്പുറം : പൊതുപ്രവര്‍ത്തകരോട് ഫോണില്‍ സംസാരിക്കുമ്പോഴും നേരില്‍ കാണുമ്പോഴും വളരെ നല്ല രീതിയില്‍ ഇടപെണമെന്നും സംഭാഷണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മലപ്പുറം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പൊതു പ്രവര്‍ത്തകനായ റഷീദ് പറമ്പന്‍ സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. പൊതു വിഷയത്തില്‍ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ മഞ്ചേരി ഇന്‍സ്‌പെക്ടര്‍ അലവി തെറിവിളിച്ചെന്നും ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റഷീദ് പറമ്പന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടത്. പൊതുപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണനയും അംഗീകാരവും നല്‍കണമെന്നും അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ...
Kerala, Other

കോര്‍പ്പറേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നരക യാതന ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് : വലിയങ്ങാടിയിലെ കോര്‍പ്പറേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ക്വാര്‍ട്ടേഴ്‌സിലെ ദുരവസ്ഥയ്‌ക്കെതിരെ കേസെടുത്ത ശേഷമാണ് ഉത്തരവ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്കാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വലിയങ്ങാടിയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് നല്‍കിയ ക്വാര്‍ട്ടേഴ്‌സിലാണ് ഈ ദുരിത കാഴ്ചകളുള്ളത്. വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ് വീടുകളുള്ളത്. കുടിക്കാനും കുളിക്കാനും കഴിയാത്ത തരത്തില്‍ പരിസരത്തുള്ള രണ്ടു കിണറുകള്‍ ഉപയോഗ ശൂന്യമാണ്. അഴുക്കുചാലിലെ വെള്ളം കലരുന്നതാണ് പ്രശ്‌നം. മാസം 4000...
Kerala, Other

മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നു ; പോലീസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

വയനാട് : മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നതായി യുവാവിന്റെ പരാതിയിയില്‍ പോലീസ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നിയമപരമായി ദാമ്പത്യബന്ധം വേര്‍പിരിഞ്ഞ തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് വ്യാജവാര്‍ത്തകള്‍ നല്‍കി അപമാനിക്കുന്നുവെന്ന് കണിയാമ്പറ്റ കമ്പളക്കാട് സ്വദേശി മൊയ്തു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. 2020 ജൂണ്‍ 4 നാണ് പരാതിക്കാരന്റെ വിവാഹം കഴിഞ്ഞത്. ഇതില്‍ ഒരു മകളുണ്ട്. 2023 ജൂലൈ 29 ന് മലപ്പുറം കുടുംബ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു. പ്രതിമാസം 2500 രൂപ മകള്‍ക്ക് നല്‍കാന്‍ കോട...
Kerala

സ്വകാര്യ ഭൂമിയിൽ അനുവാദമില്ലാതെ സ്ഥാപിച്ച പോസ്റ്റ് ഒരു മാസത്തിനകം മാറ്റണം : മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം : വസ്തു ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ അയാളുടെ വസ്തുവിൽ, മറ്റൊരാൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് ഒരു മാസത്തിനകം മുമ്പുണ്ടായിരുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വാളകം അസിസ്റ്റന്റ് എഞ്ചിനീയർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. കൊട്ടാരക്കര കുന്നിക്കോട് മേലില സ്വദേശി എ. തങ്കച്ചൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 2021 ഡിസംബറിലാണ് പരാതിക്കാരന്റെ സ്ഥലത്ത് പോസ്റ്റ് സ്ഥാപിച്ചത്. വാളകം ഇലക്ട്രിക് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 1973 ലാണ് പരാതിക്ക് ആസ്പദമായ സ്ഥലത്ത് ഇലക്ട്രിക് കണക്ഷൻ നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1982 ലും 2000 ത്തിലും ഇതേ പോസ്റ്റിൽ നിന്നും രണ്ടു പേർക്ക് കണക്ഷൻ നൽകിയിട്ടുണ്ട്. 2022 ൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പരാതിക്കാരനായ എ. തങ്കച്ചന്റെ പേരിലായി. പരാതിക്കാരൻ ...
Local news, Malappuram, Other

തിരൂരങ്ങാടിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍, ലഹരിയും അക്രമവാസനയും ജനജീവിതം താറുമാറാക്കുന്നു : നഗരസഭ പരിശോധിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരൂരങ്ങാടി : തിരൂരങ്ങാടി വടക്കേ മമ്പുറത്ത് ഒരു വീട്ടിലും ക്വാര്‍ട്ടഴ്‌സിലുമായി വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം തിരൂരങ്ങാടി മുനിസിപ്പാലിറ്റി അധികൃതര്‍ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതിനാവശ്യമായ പോലീസ് സഹായം തിരൂരങ്ങാടി എസ് എച്ച് ഒ നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മണ്ടയാപ്പുറത്ത് മൊയ്തീന്‍കുട്ടി എന്നയാളാണ് അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്ന് പന്താരങ്ങാടി സ്വദേശി അബ്ദുള്‍ റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും അക്രമവാസനയും കാരണം ജനജീവിതം താറുമാറായതായി പരാതിയില്‍ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും പ്രദേശവാസികളുടെ സ്വ...
Other

നിർമ്മാണ സാമഗ്രികൾ റോഡിലിട്ട് നിർമ്മിക്കുന്നു: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: ചാത്തമംഗലം ആർ ഇസി മലയമ്മ കൂടത്തായി റോഡിന്റെ പണി തുടങ്ങുന്നതിന് മുമ്പ് ആവശ്യമുള്ള സാധനങ്ങളുടെ നിർമ്മാണം ഗതാഗതം തടസപ്പെടുത്തി കൊണ്ട് റോഡിൽ നടക്കുന്നുവെന്ന പരാതി ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിoഗ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. റെഡിമെയ്ഡ് ഓവുചാലുകൾ അടക്കമാണ് റോഡിലിട്ട് നിർമ്മിക്കുന്നത്. എൻ.ഐ ടി, ആർ. ഇ. സി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിദ്യാർഥികൾ ഇതു കാരണം ബുദ്ധിമുട്ടുകയാണെന്ന് പരാതിയിൽ പറയുന്നു. റോഡ് സ്വന്തം വക പോലെയാണ് കമ്പനി പെരുമാറുന്നത്. കമ്പനി പ്രതിനിധികൾ തന്നെയാണ് ഗതാഗതം നിയന്ത്രിക്കുന്നതെന്നും പരാതിയിലുണ്ട്. നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. ...
Kerala, Other

മരിച്ച നിലയിൽ എത്തിച്ചിട്ടും ആശുപത്രിയിലെ രേഖകളിൽ ഉൾപ്പെടുത്താത്തത് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ : പുതുക്കാട് താലൂക്ക് ആശുപത്രിയിൽ മരിച്ച നിലയിൽ ബന്ധുക്കൾ കൊണ്ടുവന്നയാളുടെ വിവരങ്ങൾ ആശുപത്രി രേഖകളിൽ ഉൾപ്പെടുത്താത്തത് സംബന്ധിച്ച് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അംഗം വി. കെ. ബീനാകുമാരിയുടേതാണ് ഉത്തരവ്. 2019 ഡിസംബർ 6 നാണ് മനോഹരൻ എന്നയാളെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്. മനോഹരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ അഞ്ചേരി കോലോത്ത് വളപ്പിൽ ശിവദാസൻ സമർപ്പിച്ച പരാതിയിലാണ് നടപടി. എന്നാൽ തൃശൂർ ജില്ലാ പോലീസ് മേധാവി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹതയില്ലെന്ന് മൂത്ത സഹോദരൻ മൊഴി നൽകിയിട്ടുള്ളതായി പറയുന്നു. എന്നാൽ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് പരാതിക്കാരൻ വാദിച്ചു. തുടർന്ന് കമ്മീഷന്റെ മുഖ്യ അന്വേഷൻ ഉദ്യോഗസ്ഥനെ കമ്മീഷൻ അന്വേഷണത്തിന് ചുമതലപ്പെടുത്തി. 2019 ഡിസംബർ 6 ന് നെഞ്ചുവേദനയെ തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയ...
Kerala, Other

കുസാറ്റ് ദുരന്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാലു പേർ മരിക്കാനിടയായ സാഹചര്യം വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കം അടിയന്തര റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു. സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കണം. ആലുവ റൂറൽ എസ്.പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കുമാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നോട്ടീസയച്ചത്. സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ഒറ്റ വാതിൽ മാത്രമാണ് ഹാളിനകത്തേക്ക് കയറാൻ ഉണ്ടായിരുന്നത്. 2500 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഒരു വാതിൽ മാത്രം ഉണ്ടായത് പിഴവാണ്. പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നില്ല. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി ആവശ്യപ്പെട്ടു. ...
Kerala, Other

അമ്മയ്ക്കും സഹോദരിക്കുമെതിരെ മക്കളുടെ പരാതി : അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : അമ്മയും സഹോദരിയും ചേര്‍ന്ന് തങ്ങള്‍ക്കെതിരെ അനാവശ്യമായി പരാതി നല്‍കി ഉപദ്രവിക്കുകയാണെന്ന മക്കളുടെ പരാതിയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍. പന്നിയൂര്‍ പോലീസിനാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടക നല്‍കി ട്രസ്റ്റും ബിസിനസ്സ് സ്ഥാപനവും നടത്തുകയാണ് മക്കള്‍. സഹോദരിയും അമ്മയും ചേര്‍ന്ന് തങ്ങള്‍ക്കെതിരെ പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജില്ലാ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയതായി മക്കള്‍ പരാതിയില്‍ പറഞ്ഞു. ആര്‍. ഡി. ഒ യ്ക്കും പരാതി നല്‍കി. തങ്ങള്‍ നടത്തി വരുന്ന ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയുള്ള വ്യാപകമായി പരാതി നല്‍കുകയാണെന്ന് എം. കെ. രമേഷും എം. കെ. രാകേഷും സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ...
Malappuram, Other

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു : ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങാമെന്ന് സര്‍ക്കാര്‍

മലപ്പുറം : ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ കൈവല്യ, ശരണ്യ എന്നീ പേരില്‍ 50 % സബ്‌സിഡിയോടുകൂടി പലിശരഹിത സ്വയം തൊഴില്‍ പദ്ധതികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കി വരുന്നുണ്ടെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഭിന്നശേഷിക്കാരിയ്ക്ക് സ്ഥിരമായോ ദിവസ വേതനാടിസ്ഥാനത്തിലോ ദീര്‍ഘകാലം ജോലി ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് തൊഴില്‍ വകുപ്പ് ഇക്കാര്യം അറിയിച്ചത്. പൊന്നാനി സൗത്ത് സ്വദേശിനി എ. സീനത്താണ് പരാതിക്കാരി. 3 ഫുള്‍ടൈം സ്ഥിര ഒഴിവിലേയ്ക്കും 6 പാര്‍ട്ട്‌ടൈം സ്ഥിരം ഒഴിവിലേയ്ക്കും 5 താല്ക്കാലിക ഒഴിവിലേയ്ക്കും പരാതിക്കാരിയെ പരിഗണിച്ചിട്ടുണ്ടെന്ന് പൊന്നാനി എംപ്ലോയ്‌മെന്റ് ഓഫീസര്‍ കമ്മീഷനെ അ...
Calicut, Other

കൈക്കൂലി കേസില്‍ പിടിയിലായ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കിയതിനെ പരാതി നല്‍കിയ പൊതുപ്രവര്‍കത്തകനെതരിരെ കള്ളക്കേസെടുത്തതായി പരാതി ; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടിയ ഇ. പ്രദീപ്കുമാര്‍ എന്ന ഐ. എഫ്. എസ് ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കിയതിനെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ പ്രതിയാക്കി തിരുവമ്പാടി പോലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നാട്ടൊരുമ പൗരാവകാശ സമിതിയ്ക്ക് വേണ്ടി സെയ്തലവി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. തിരുവമ്പാടി പോലീസ് എഫ്. ഐ. ആര്‍ 20/23 നമ്പറായാണ് കേസെടുത്തത്. കോഴിക്കോട് ജില്ലാ (റൂറല്‍) പോലീസ് മേധാവി , താമരശ്ശേരി ഡി. വൈ. എസ്. പി, തിരുവമ്പാടി എസ്. എച്ച്. ഒ., തിരുവമ്പാടി എസ്. ഐ എന്നിവര്‍ ഒരു മാസത്തിനുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ...
Other

നടക്കാന്‍ കഴിയാത്ത രണ്ടുമക്കളുമായി ടാര്‍പ്പാ ഷെഡില്‍ അമ്മയുടെ ദുരിതജീവിതം ; ജില്ലാ ഭരണകൂടം ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: ടാര്‍പ്പാ ഷെഡില്‍ ജീവിക്കുന്ന നടക്കാന്‍ കഴിയാത്ത രണ്ടു മക്കളുടെയും അമ്മയുടെയും ദുരിത ജീവിതത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ ഭരണകൂടത്തോട് മനുഷ്യാവകാശ കമ്മീഷന്‍. വെസ്റ്റ് കല്ലട ഐത്തോട്ടുവ സ്വദേശിനി ഷൈലജയുടെയും മക്കളുടെയും ദുരിത ജീവിതം മനസിലാക്കി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി കൊല്ലം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നടക്കാന്‍ ശേഷിയില്ലാത്ത മക്കളെ എടുക്കണമെങ്കില്‍ നാലു പേര്‍ വേണം. ഇക്കഴിഞ്ഞ മഴക്കാലത്ത് വീട്ടില്‍ വെള്ളം കയറിയപ്പോള്‍ നാട്ടുകാര്‍ ചുമന്നാണ് സമീപത്തെ വീട്ടില്‍ എത്തിച്ചത്. സന്നദ്ധപ്രവര്‍ത്തകരാണ് ഇവരെ സഹായിക്കുന്നത്. പഞ്ചായത്ത് സഹായിച്ചിട്ടില്ല. ഷൈലജയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചു. രോഗം കാരണം ഷൈലജക്ക് ജോലി ചെയ്യാനാവില്ല. ക്ഷേമപെന്‍ഷന്‍ കിട്ടാത്തതുകൊണ്ട് മരുന്ന് വാങ്ങാന്‍ നിവ്യത്തിയില്ല. മക...
Kerala, Other

പരാതിയുമായി വരുന്നവരോട് പോലീസുദ്യോഗസ്ഥർ മാന്യമായി പെരുമാറണം : സർക്കുലർ ഇറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: : പരാതിയുമായി വരുന്ന കക്ഷികളോട് മാന്യമായി പെരുമാറണമെന്നും പരാതി സ്വീകരിച്ച് രസീത് നൽകണമെന്നും ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥർക്കും തൃശൂർ ജില്ലാ പോലീസ് മേധാവിമാർ (സിറ്റി / റൂറൽ) നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ പോലീസ് മേധാവിമാർ അറിയിക്കണമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. സ്റ്റേഷനിൽ പരാതിയുമായി വരുന്നവരോട് പോലീസുദ്യോഗസ്ഥർ മാന്യമായി മാത്രം പെരുമാറണമെന്ന് കമ്മീഷൻ പറഞ്ഞു. ചില പോലീസുദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രാകൃതമായ നടപടികൾ ഉടൻ അവസാനിപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. വിയ്യൂർ പോലീസ് സ്റ്റേഷനിൽ 2022 ഒക്ടോബർ 21 ന് പരാതി നൽകാനെത്തിയ തന്നോട് അനിൽകുമാർ എന്ന പോലീസുദ്യോഗസ്ഥൻ അപമര്യാദയായി സംസാരിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപ...
Kerala, Other

ഘോഷയാത്രയ്ക്കിടെ പൊലീസിന്റെ മര്‍ദ്ദനം ; സി.ഐക്കും എസ്.ഐമാര്‍ക്കുമെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കൊല്ലം : കുണ്ടറ ഇളമ്പള്ളൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കുണ്ടറ പോലീസ് ഇന്‍സ്‌പെക്ടര്‍, രണ്ട് എസ്. ഐ മാര്‍ എന്നിവര്‍ക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. ശാസ്താംകോട്ട ഡി. വൈ. എസ്. പി യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. അദ്ദേഹം ആരോപണം നിഷേധിച്ചു. പരാതിക്കാരനായ ഇളമ്പല്ലൂര്‍ രാജ് ഹൗസില്‍ കലാരാജിന്റെ നേതൃത്വത്തില്‍ ദുര്‍ഗ്ഗാസേന എന്ന പേരില്‍ 30 ഓളം ചെറുപ്പക്കാര്‍ ആനയുമായി സയക്രമം തെറ്റിച്ച് എത്തിയപ്പോള്‍ നിയന്ത്രിച്ചതാണ് പരാതിക്ക് കാരണമെന്ന് പറയുന്നു. പരാതിക്കാരനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും വൈകിട്ട് 6.15 ന് മര്‍ദ്ദനമേറ്റെന്ന് പറയുന്നവര്‍ രാത്രി 12 നാണ് ചികിത്സ തേടിയതെ...
error: Content is protected !!