Monday, August 18

സ്ത്രീധനം കുറഞ്ഞു പോയതിന് മര്‍ദനം : ഭര്‍ത്താവിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കോഴിക്കോട് : സ്ത്രീധനമായി നല്‍കിയ സ്വര്‍ണ്ണാഭരണം കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ, ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മാറാട് എസ്. എച്ച്. ഒ ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്.

പെരുവയല്‍ സ്വദേശിനിയായ ഇരുപത്തൊന്നുകാരി ബേപ്പൂര്‍ മാത്തോട്ടം സ്വദേശി റജീഷിനെതിരെ സമര്‍പ്പിച്ച പരാതി അന്വേഷിക്കാനാണ് ഉത്തരവ്. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒക്ടോബറില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

error: Content is protected !!