Sunday, September 14

ഭാര്യയുടെ ചരമ വാർഷിക ദിനത്തിൽ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താനൂർ : തലശ്ശേരി പന്ന്യന്നൂർ സ്വദേശിയെ താനൂരിൽ ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി പന്ന്യന്നൂർ സ്വദേശി കാരയിൽ ആണ്ടിയുടെ മകൻ ചന്ദ്രൻ (60) ആണ് മരിച്ചത്. ഒലീവ് ഓഡിറ്റോറിയത്തിന് സമീപമുള്ള വാടക ക്വാട്ടേഴ്സിന്റെ മുന്നിലുള്ള മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം ഇവിടെ കെട്ടിടം പണിക്ക് വന്നതായിരുന്നു. ചന്ദ്രൻ്റെ ഭാര്യയുടെ ആറാം ചരമവാർഷികമാണ് ഇന്ന്
അമ്മ- നാണി മക്കൾ റിനിൽ ചന്ദ്രൽ – റിജിൽ ചന്ദ്രൻ.

മുതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

error: Content is protected !!