Friday, August 14

പൂക്കോട്ടൂരിൽ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം : പൂക്കോട്ടുരിൽ വെള്ളക്കെട്ടിൽ വീണ് നാലും ഏഴും വയസ്സുള്ള രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിൻ്റെ മകൻ ആദിൽ മിറാഷ് (6), അഫ്സലിൻ്റെ ഭാര്യയുടെ സഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് മരിച്ചത്.

പൂക്കോട്ടൂർ പിലാക്കലിന് സമീപമുള്ള വലിയ തോട്ടിലാണ് ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെയോ അപകടത്തിൽപ്പെട്ടതോ ആകാമെന്ന സംശയത്തിലാണ് വിവരം.

രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബന്ധുക്കളായ രണ്ട് കുട്ടികളുടെ മരണത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ.

error: Content is protected !!