Sunday, June 28

Tag: എടപ്പാൾ

മീൻ പിടിക്കാൻ പോയ വിദ്യാർത്ഥി തോട്ടിൽ വീണ് മരിച്ചു
Accident

മീൻ പിടിക്കാൻ പോയ വിദ്യാർത്ഥി തോട്ടിൽ വീണ് മരിച്ചു

ചങ്ങരംകുളം : മീൻ പിടിക്കാൻ പോയ വിദ്യാർത്ഥി തോട്ടിൽ വീണ് മരിച്ചു. ചങ്ങരംകുളം മൂക്കുതല ചേലക്കടവ് സ്വദേശി പടിഞ്ഞാറവളപ്പിൽ മുഹമ്മദിന്റെ മകൻ മുർഷിദ് (14) ആണ് മരിച്ചത്. വീടിന് സമീപത്തെ പാടശേഖരത്തിലെ തോട്ടിൽ സ്ഥാപിച്ചിരുന്ന മീൻവല പരിശോധിക്കാൻ തിങ്കളാഴ്ച പുലർച്ചെ പോയ മുർഷിദിനെ പിന്നീട് കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ തോട്ടിൽ വീണ നിലയിൽ കണ്ടെത്തി. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂക്കുതല ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുർഷിദ്. മാതാവ്: മൈമൂന. സഹോദരങ്ങൾ: മുനീർ, മുഹ്സിൻ. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....
Accident

ഡ്രൈവിങ്ങിനിടെ മിനിബസ് ഡ്രൈവർക്ക് ഹൃദയാഘാതം: ബസ് സുരക്ഷിതമായി നിർത്തിയ ശേഷം മരണത്തിന് കീഴടങ്ങി

എടപ്പാൾ : ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് ഡ്രൈവർക്ക് ഹൃദയാഘാതം, യാത്രക്കാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബസ് സുരക്ഷിതമായി നിർത്തിയതിനാൽ അപകടം ഒഴിവായി. തുയ്യം സ്വദേശി സന്തോഷ് (43) ആണ് മരിച്ചത് . ഇന്ന് രാവിലെയാണ് സംഭവം.
Accident

ലോറി നിർത്തി ചായ കുടിക്കാൻ ഇറങ്ങിയ ഡ്രൈവർ കാറിടിച്ച് മരിച്ചു.

എടപ്പാൾ: ലോറി നിർത്തി ചായ കുടിക്കാൻ ഇറങ്ങിയ ഡ്രൈവർ കാറിടിച്ച് മരിച്ചു. ആലപ്പുഴ സ്വദേശി സിബിച്ചൻ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുറ്റിപ്പുറം - പൊന്നാനി ദേശീയ പാതയിൽ അയിങ്കലം പന്തേ പാലത്ത് വച്ചായിരുന്നു അപകടം. ലോറി റോഡരികിൽ നിർത്തിയ ശേഷം ഡ്രൈവറായ സിബിച്ചൻ ചായ കുടിച്ച ശേഷം തിരികെ വാഹനത്തിൽ കയറാൻ പോകുന്നതിനിടെ കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. പൂനെയിലേക്ക് ചരക്കുമായി പോവുകയായിരുന്നു ലോറി മൃതദേഹം കുറിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി - പടം...
Accident

പൊള്ളലേറ്റു ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു

പെരുമ്പടപ്പ് : പൊള്ളലേറ്റു ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവന്റെയും ഷേര്‍ളിയുടെയും മകൾ സോന (17) ആണ് മരിച്ചത്. എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. 15 ന് ഉച്ചയ്ക്ക് 3.30 നാണ് സംഭവം. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു....
Business, Fashion

ഫാഷൻ ഡിസൈനിങ്ങിൽ മികവ് തെളിയിച്ച് അശ്വതി

അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം ഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട് സഹായികളുമായി തുടങ്ങിയ അവാന ഡിസൈനേഴ്‌സ് സ്റ്റുഡിയോ ഇന്ന് സ്വന്തമായി 1500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവും 12 ജീവനക്കാരുമായി വളര്‍ന്നു. അഞ്ച് രാജ്യങ്ങളില്‍ വിപണിയും കണ്ടെത്തി.തൃശൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശിയായ അശ്വതിക്ക് ചെറുപ്പം മുതലേ ചിത്രരചനയിലായിരുന്നു താല്പര്യം. ക്രിയേറ്റിവായ മേഖലയില്‍ തൊഴില്‍ കണ്ടെത്തണമെന്നായിരുന്നു മോഹം. ജന്തുശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടുന്നതും ആ വിഷയങ്ങള്‍ പഠിക്കാനുള്ള താല്പര്യം കൊണ്ട് മാത്രമായിരുന്നു. സുവോളജിയില്‍ ഡിഗ്രി നേടിയ ശേഷം ഇരിങ്ങാലക്കുട ഡ്രീം സോണ്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ഫാഷന്‍ ഡിസൈനിങില്‍ ഡിപ്ല...
Breaking news, Crime

യുവതിയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ കവർന്നു

എടപ്പാൾ : പട്ടാപകല്‍യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു.ഇന്ന് രാവിലെ 8:15ന് വട്ടംകുളം ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്.അശോകന്റെ മകൻ വിശാഖിന്റെ ഭാര്യ രേഷ്മയേയാണ് മോഷ്ടാവ് കസേരയിൽ കെട്ടിയിട്ടത്. മുഖം മൂടിയും ഗ്ലൗസും ധരിച്ച്വീടിന് അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ ബലമായി പിടികൂടി കസേരയിൽ കെട്ടിയിട്ട ശേഷം വളയും സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.സംഭവ സമയത്ത് വിശാഖ് മുകളിലത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.അച്ഛൻ അശോകൻ ആശുപത്രിയിലേക്കും അമ്മ കുളിക്കാൻ പോയ സമയത്തുമാണ് മോഷ്ടാവ് എത്തിയത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു....
error: Content is protected !!