കാളംതിരുത്തിയിൽ ഭൂ മാഫിയ തോട് മണ്ണിട്ട് നികത്തുന്നു

മണ്ണിടുന്നത് ഫോട്ടോ എടുത്ത പൊതുപ്രവർത്തകന്റെ ഫോൺ പിടിച്ചു വെച്ചു

തിരൂരങ്ങാടി: കാളംതിരുത്തിയില്‍ ഭൂമാഫിയ പൊതു തോട് മണ്ണിട്ട് നികത്തുന്നതായി പരാതി. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും അനക്കമില്ല. അധികൃതരുടെ ഒത്താശയോടെയാണ് മണ്ണിട്ട് നികത്തല്‍ പുരോഗമിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനോടകം 500 മീറ്ററോളം മണ്ണിട്ട് നികത്തിയിട്ടുണ്ട്. ഇപ്പോഴും നികത്തൽ തുടരുകയാണ്. ഇന്ന് രാവിലെയും 2 ലോറികളിലായി മണ്ണ് കൊണ്ടു വന്നു തട്ടി. ഇതിന്റെ ഫോട്ടോ എടുത്ത പ്രദേശത്തെ പൊതുപ്രവർത്തകനായ ഇമ്പിച്ചി കോയ തങ്ങളുടെ ഫോൺ പിടിച്ചു വാങ്ങുകയും ഇദ്ദേഹത്തെ തടഞ്ഞു വെക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ടതോടെയാണ് തിരിച്ചു നൽകിയത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FYvO97IDbE76AuHNrNyVqH

തോട് മണ്ണിട്ട് നികത്തുന്നത് കാളംതിരുത്തി പ്രദേശത്ത് വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടും.
നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാളംതിരുത്തി പ്രദേശത്തെ പൊതു തോടാണ് സ്വകാര്യ വെക്തികള്‍ അനധികൃതമായി കയ്യേറി മണ്ണിട്ട് മൂടി റോഡ് നിര്‍മ്മിക്കുന്നത്. കാളം തിരുത്തി തോട്ടുംമ്പുറം തോടാണ് ഭൂമാഫിയ മണ്ണിട്ട് മൂടുന്നതായി പരാതിയുള്ളത്. മീറ്ററുകളോളം തോടിന് മുകളില്‍ മണ്ണിട്ട് റോഡാക്കി മാറ്റിയിട്ടുണ്ട്. തോടിന്റെ ഒരു ഭാഗം പൂര്‍ണമായും മണ്ണിട്ട് മൂടിയ സ്ഥിതിയിലാണ്. സ്വകാര്യ വെക്തികളുടെ താല്‍പര്യത്തിനാണ് പൊതു തോട് വ്യാപകമായി മണ്ണിട്ടു നശിപ്പിക്കുന്നത്.
ഈ പ്രദേശത്ത് വെള്ളം കെട്ടി നിര്‍ക്കുന്നത് ഒഴിവാക്കാനും അമിതമായി പുഴയില്‍ നിന്നും വെള്ളം ഈ പ്രദേശത്തേക്ക് എത്തുന്നത് ഒഴിവാക്കാനും ഈ തോട്ടില്‍ അഞ്ചര ലക്ഷം രൂപ ചെലവിട്ട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം ഷട്ടര്‍ നിര്‍മ്മിച്ചിരുന്നു. ട്രാക്ടര്‍ പാലമടക്കമുള്ള തോടാണ് മണ്ണിട്ട് മൂടുന്നത്.
ഈ പ്രദേശത്തെ 150-ലേറെ വീടുകള്‍ക്ക് കൃഷിക്കും കുടിവെള്ള ആവശ്യത്തിനും ആശ്രയിക്കുന്ന തോടാണ് ഈ നിലയില്‍ മണ്ണിട്ട് മൂടുന്നത്. വര്‍ഷക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണിത്. പ്രദേശത്തെ വെള്ളം ഒഴുക്കിവിടുന്നതും ഈ തോട്ടിലൂടെയാണ്. തോട് നശിക്കുകയാണെങ്കില്‍ വെള്ളപ്പൊക്ക ഭീഷണിയും കുടിവെള്ള പ്രശ്നവും പ്രദേശത്തുള്ളവരെ പ്രയാസത്തിലാക്കും.
റോഡോ ഗാതഗത സൗകര്യമോ ഇല്ലാത്ത വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങള്‍ ചെറിയ വിലക്ക് വാങ്ങി അവിടെ മണ്ണിട്ട് നികത്തിയും റോഡ് നിര്‍മ്മിച്ചു വലിയ വിലക്ക് മറിച്ചു വില്‍ക്കുന്ന സംഘം തന്നെ കാളംതിരുത്തിയില്‍ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ലക്ഷങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും നല്‍കിയാണ് ഇത്തരം മണ്ണിടല്‍ പുരോഗമിക്കുന്നത്. വില്ലേജിലും പഞ്ചായത്തിലും റവന്യൂ വകുപ്പിലുമെല്ലാം പരാതിപ്പെട്ടാലും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകര്‍ പറയുന്നു. പരാതിപ്പെടുന്നവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്നെ ഭൂമാഫിയക്ക് ചോര്‍ത്തി നല്‍കി അവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സാഹചര്യവും പ്രദേശത്തുണ്ട്. എങ്കിലും പ്രദേശത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുന്നതിനും കുടിവെള്ള ക്ഷാമം അകറ്റുന്നതിനും പ്രദേശത്തെ ഈ തോട്സരക്ഷിക്കണമെന്നും മണ്ണിട്ട് മൂടിയ തോട്ടിലെ മണ്ണ് നീക്കം ചെയ്ത് സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

error: Content is protected !!