തിരുവനന്തപുരത്ത് അധ്യാപകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തല മരത്തിലിടിപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

Copy LinkWhatsAppFacebookTelegramMessengerShare

തിരുവനന്തപുരത്ത് അധ്യാപകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തല മരത്തിലിടിപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പോത്തന്‍കോട് അയിരൂപ്പാറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥിയുടെ തല മരത്തില്‍ ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. ഇന്നലെ ഉച്ചയ്ക്കായിരുന്നു യുപി വിഭാഗത്തിലെ താല്‍ക്കാലിക അധ്യാപകനാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് തല മരത്തിലിടിപ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി ഛര്‍ദിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് എസ്എടിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. രണ്ടാഴ്ച മുന്‍പ് ചുമതലയേറ്റ കായിക അധ്യാപകനാണ് വിദ്യാര്‍ഥിയോട് ക്രൂരമായി പെരുമാറിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ഇന്നലെ സ്‌കൂളില്‍ കലോത്സവം നടക്കുന്നതിനിടെ പെണ്‍കുട്ടിയുമായി തര്‍ക്കിക്കുന്നത് കണ്ട കായിക അധ്യാപകന്‍ വിദ്യാര്‍ഥിയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!