വേങ്ങരയില്‍ മധ്യവയസ്‌കനെ വീട്ടിലെ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര : മധ്യവയസ്‌കനെ വീട്ടിലെ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര ചുള്ളിപ്പറമ്പ് കൊട്ടേക്കാട്ടില്‍ മുഹമ്മദിന്റെ മകന്‍ യൂസുഫ് (52) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബാത്ത് റൂമില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

error: Content is protected !!