കാമുകനൊപ്പം ജീവിക്കാൻ വേങ്ങരയിൽ ഭാര്യ, യുവാവിനെ ഉറക്കത്തിൽ കഴുത്തു മുറുക്കി കൊന്നു

വേങ്ങര : ക്വാർറ്റെഴ്സിൽ ബീഹാർ സ്വദേശി മരിച്ച സംഭവം കൊലപാതകം. കാമുകനൊപ്പം ജീവിക്കാൻ ഭാര്യ ഉറക്കത്തിൽ കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു എന്ന് വ്യക്തമായി. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കാമുകനോടൊത്ത് ജീവിക്കാൻ യുവതി ഭർത്താവിനെ കഴുത്ത് മുറുക്കി കൊന്നു. മരണം ഉറപ്പാക്കിയ ശേഷം അസുഖ ബാധിതനെന്ന് അയൽ വക്കത്ത് താമസിക്കുന്ന വരെ തെറ്റിദ്ധരിപ്പിച്ചു ആസ്പത്രിയിലെത്തിച്ചു. ഡോക്ടർക്കു തോന്നിയ സംശയവും തുടർന്ന് വേങ്ങര പൊലിസ് നടത്തിയ അന്വേഷണവും കൊലപാതകം പുറത്തെത്തിച്ചു. വേങ്ങര ഇരിങ്ങല്ലൂർ കോട്ടക്കൽ റോഡിലെ യാറം പടി പി കെ ക്വോർട്ടേഴ്സിൽ താമസിക്കുന്ന ബീഹാർ
സ്വദേശി പുനംദേവി (30) ആണ് ഭർത്താവ്
സൻജിത് പസ്വാൻ (33) നെ സാരി കൊണ്ട് കഴുത്ത് മുറുക്കി കൊന്നത്.
ജനവരി 31ന് രാത്രിയിലാണ്
ക്രൂരകൃത്യം നടന്നത് . ആശുപത്രിയിൽ പ്രവേശിപ്പിച്ച സൻജി തിന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലിസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മൃതതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സമയത്ത് മുഖത്തും നെറ്റിയിലും പരിക്കുംകുരുക്കുമുറുകിയ പാടും കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കഴുത്തിലെ എല്ലിന്ന് പൊട്ടലും സംഭവിച്ചതായി കണ്ടത്തി. ഇതേ തുടർന്ന് പൂനം ദേവിയെ പൊലിസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയുo യുവതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
പൂനം ദേവി നാട്ടുകാരനും ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു.ഇതിൽ നിന്ന് ഭാര്യയെ അകറ്റി നിർത്താൻ പസ്വാൻ അഞ്ചു വയസ്സുള്ള മകനോടൊപ്പം പൂനത്തിനെ 2 മാസം മുമ്പ് ജോലി സ്ഥലമായ വേങ്ങരയിലേക്ക് കൊണ്ടു വരികയാണുണ്ടായത്.

എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം യുവാവുമായുള്ള ബന്ധം തുടർന്നു. സൻജിത് പസ്വാനെ വകവരുത്താനും തീരുമാനിച്ചു. തുടർന്നാണ് ജനുവരി 31ന് രാത്രി ഉറങ്ങുന്നതിനിടെ സൻജിതിൻ്റെ ഇരു കൈകളും തോർത്ത് കൊണ്ട്കൂട്ടിക്കെട്ടി ഉടുത്ത സാരിയുടെ മുന്താണി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. കട്ടിലിൽ നിന്നും വലിച്ച് താഴെ ഇട്ട ശേഷം മരണം ഉറപ്പാക്കി കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു.ഇവരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ച പസ്വാന്റെ ശരീരത്തിലെ പാടുകളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ, വേങ്ങര എസ് എച്ച് ഒ.എം മുഹമ്മദ് ഹനീഫ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്

error: Content is protected !!