വെന്നിയൂരിൽ തെരുവ് നായ ശല്യം രൂക്ഷം, 5 പേർക്ക് പരിക്കേറ്റു

തിരൂരങ്ങാടി: ഇന്നും ഇന്നലെയും വെന്നിയൂരിൽ തെരുവ് നായയുടെ പരാക്രമം, വിദ്യാർത്ഥിക്കും വയോധികർക്കും കടിയേറ്റു. വെന്നിയുർ, വാളക്കുളം ഭാഗങ്ങളിൽ തെരുവ് നായയുടെ പരാക്രമം. 4 പേർക്ക് കടിയേറ്റു. വെന്നിയുർ കൊടിമരം പാറക്കൽ ഹംസ (65), ചോലയിൽ ആലി ഹാജി (70), കൊടക്കാത്ത് സനൽ കുമാർ (47) എന്നിവർക്കാണ് ഇന്നലെ രാത്രി കടിയേറ്റത്. ഇവരെ തലുകശുപത്രിയിൽ ചികിത്സ നൽകി. ഇന്ന് എം എൽ എ റോഡിൽ പരിമനക്കൽ ജാഫറിന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകനും കടിയേറ്റു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. നായയുടെ പരാക്രമത്തിൽ ഭീതിയിലാണ് പ്രദേശത്തുകാർ. നായയെ പിടികൂടാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

error: Content is protected !!