പരപ്പനങ്ങാടിയില്‍ തെരുവ് നായ ആക്രമണം ; നിരവധി പേര്‍ക്ക് കടിയേറ്റു

പരപ്പനങ്ങാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. പുത്തന്‍പീടിക, എന്‍.സി.സി റോഡ്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡ് എന്നിവിടങ്ങളിലും പരിസരങ്ങളിലുമാണ് തെരുവ് നായ ഉണ്ടായിരിക്കുന്നത്. ആറോളം പേര്‍ക്ക് കടിയേറ്റതായാണ് പ്രാഥമിക വിവരം.

ആവത്താന്‍ വീട്ടില്‍ കിഷന്‍, തോട്ടത്തില്‍ അബ്ദുള്ള കോയ, പുത്തന്‍പീടിക അയനിക്കാട്ട് രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പലര്‍ക്കും കയ്യിനാണ് കടിയേറ്റിരിക്കുന്നത്.

error: Content is protected !!