Saturday, July 12

പുത്തന്‍കടപ്പുറം ജിഎംയുപി സ്‌കൂളില്‍ പ്രീ പ്രൈമറി സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : പുത്തന്‍കടപ്പുറം ജിഎംയുപി സ്‌കൂളില്‍ ആരംഭിച്ച പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍ ഫൗസിയാബി കോടാലി അധ്യക്ഷത വഹിച്ചു.

പിടിഎ കമ്മിറ്റിയുടെ ശ്രമഫലമായാണ് പ്രീ പ്രൈമറിക്ക് തുടക്കം കുറിക്കാന്‍ സാധിച്ചത്. ഒരുപാട് വര്‍ഷത്തെ ചരിത്രം പറയുന്ന ഈ സ്‌കൂളിന് പ്രീ പ്രൈമറി ആരംഭിക്കാന്‍ കഴിഞ്ഞതിലൂടെ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍ തലക്കലകത്ത് റസാഖ്, എച്ച്എം മനോജ് മാഷ്, പിടിഎ പ്രസിഡന്റ് റഹ്‌മത്ത് ഒട്ടുമ്മല്‍, നൗഫല്‍ സിപി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു.

error: Content is protected !!