വേങ്ങര ബ്ലോക്ക് ആയുഷ്മാൻ ഭവ ഉദ്ഘാടനം നിർവ്വഹിച്ചു

വേങ്ങര : ആയുഷ്മാന്‍ഭവ കാംപയ്‌നിന്റെ വേങ്ങര ബ്ലോക്ക് തല ഉദ്ഘാടനം കർമ്മം വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ പുളിക്കൽ അബൂബക്കർ മാസ്റ്റർ നിർവഹിച്ചു. വിവിധ ആരോഗ്യ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായും കൂടുതല്‍ ഫല പ്രദമായ രീതിയില്‍ സേവനങ്ങള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പിലാക്കുന്ന ക്യാംപയിനാണ് ആയുഷ്മാന്‍ഭവ. ഇതുവഴി വിദൂരപ്രദേശങ്ങളില്‍ ഇള്‍പ്പെടെയുളള അര്‍ഹരായിട്ടുലള എല്ലാ ഗുണഭോക്താക്കള്‍ക്കും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നു. ആയുഷ്മാന്‍ഭവ കാംപയ്‌നിന്റെ ദേശീയതല ഉദ്ഘാടനം രാവിലെ 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നിര്‍വഹിച്ചു.

മൂന്ന് ഘടകങ്ങളിലൂടെയാണ് ഈ ക്യാംപയിന്‍ നടപ്പിലാക്കുന്നത് . അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ കാര്‍ഡ് തയ്യാറാക്കി വിതരണം ചെയ്യുന്ന ആയുഷ്മാന്‍ ആപ്‌കേ ദ്വാര്‍3.0 , ജനകീയാരോഗ്യകേന്ദ്രങ്ങള്‍ മുഖേന ആഴ്ചകള്‍ തോറും സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ മേള, വിവിധ ആരോഗ്യ സേവനങ്ങളെക്കുറിച്ചും പദ്ധതികളെ കുറിച്ചും ജനങ്ങള്‍ക്ക് അറിവ് പകരുന്നതിനായി വാര്‍ഡ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ സഭ എന്നിവയാണ് ഇവ. ഇതു കൂടാതെ അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി അവയവദാന പ്രതിജ്ഞ എടുക്കുക. രക്തദാന ക്യാംപ് നടത്തുക എന്നിവയും ഈ ക്യാംപയിന്റെ ഭാഗമാണ്.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൻ സുഹ്ജാബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സഫീർ ബാബു പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ.നസ്റുള്ള സ്വാഗതവും, പബ്ലിക് റിലേഷൻ ഓഫീസർ നിയാസ് ബാബു സി എച് നന്ദിയും പറഞ്ഞു. പരിപാടിയിൽ ജനപ്രതിനിധികളും, ആരോഗ്യ പ്രവർത്തകരും,പൊതുജനങ്ങളും അവയവദാന പ്രതിജ്ഞയും ചെയ്തു.

error: Content is protected !!