കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പായി നടക്കുന്ന മസ്ലഹത്തിന് നിർമ്മിച്ച പുതിയ ആസ്ഥാനം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പ് ഇരു കക്ഷികളെയും വിളിച്ച് ചര്‍ച്ചയും പരിഹാരമായില്ലെങ്കില്‍ ഇരുകക്ഷികളും വാദവും നടത്താറുണ്ട്. തുടര്‍ന്ന് അവസാനഘട്ടത്തിലാണ് സത്യം ചെയ്യല്‍ ചടങ്ങ് നടക്കുക. മുസ്ലിം വിശ്വാസികള്‍ ഖുര്‍ആന്‍ പിടിച്ച് മിഹ്‌റാബിന് അഭിമുഖമായി നിന്നും അമുസ്ലിംകള്‍ മിഹ്‌റാബിന് നേരേ നിന്നുമാണ് സത്യം ചെയ്യുക. സത്യം ചെയ്യലിന് മുന്‍പ് നടക്കുന്ന ചടങ്ങുകള്‍ നടത്താനും യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുമാണ് മസ്ലഹത്ത് മജ്‌ലിസ് നിര്‍മിച്ചിരിക്കുന്നത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JQxNHEOCTglG9LveaVuVnv
കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങ് പ്രശസ്തമാണ്. മമ്പുറം സയ്യിദലവി തങ്ങള്‍ നിര്‍മിച്ചതാണ് പള്ളി. തങ്ങള്‍ ആരംഭിച്ചതാണ് പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങും. അക്കാലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ കൊടിഞ്ഞി പള്ളിയിലേക്ക് വരാനാണ് തങ്ങള്‍ പറഞ്ഞിരുന്നതെന്നാണ് വിശ്വാസം. അത് ഇന്നും തുടര്‍ന്നു വരികയാണ്.
കോടതിയില്‍ നിന്നും പൊലീസ് സ്റ്റേഷനില്‍ നിന്നും തീര്‍പ്പാകാത്ത പ്രശ്‌നങ്ങള്‍ വരെ കൊടിഞ്ഞി പളളിയില്‍ വച്ച് പരിഹരിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ജാതിമതഭേദമന്യേ ആളുകള്‍ പ്രശ്‌ന പരിഹാരത്തിനായി എത്തുന്നുണ്ട്. കള്ള സത്യം ചെയതാല്‍ ദുരനുഭവമുണ്ടാകുമെന്നാണ് വിശ്വാസം. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും കൊടിഞ്ഞി പള്ളിയിലെത്തിയാൽ പരിഹാരമാകും എന്നാണ് വിശ്വാസം. ആയിരക്കണക്കിന് പ്രശ്നങ്ങൾക്കാണ് ഇത്തരത്തിൽ പരിഹാരമായത്.
മസ്ലഹത്ത് മജ്‌ലിസിന്റെ ഉദ്ഘാടനവും കൊടിഞ്ഞി ഖാസിയായി സ്ഥാനമേറ്റെടുക്കലും വൈകുന്നേരം 3 മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വെഞ്ചാലിയിൽ നിന്ന് തുറന്ന വാഹന ത്തിൽ പള്ളിയിലേക്ക് ആനയിക്കും