Sunday, August 2

Tag: മമ്പുറം തങ്ങൾ

മമ്പുറം ബസ് സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകട ഭീഷണിയിൽ
Local news

മമ്പുറം ബസ് സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകട ഭീഷണിയിൽ

മുറിച്ചു മാറ്റാൻ നഗരസഭകൗൺസിലർ സെക്രട്ടറിക്ക് കത്ത് നൽകി. തിരൂരങ്ങാടി: മമ്പുറം സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകടാവസ്ഥയിൽ. മരം ചെരിഞ്ഞ് പൊട്ടിപ്പൊളിഞ്ഞു. ചെമ്മാട് - കക്കാട് സംസ്ഥാന പാതയിൽ മമ്പുറം പുതിയ പാലത്തിന് സമീപമുള്ള പഴക്കം ചെന്ന ചീനി മരമാണ് അപകടാവസ്ഥയിൽ ഉള്ളത്. പടർന്നുപന്തലിച്ചു നിൽക്കുന്ന മരം ഒരു ഭാഗത്തേ ക്ക് ചെരിഞ്ഞിട്ടുണ്ട്. ഓരോ ദിവസവും മരം കൂടുതൽ ചെരിഞ്ഞു വരികയാണെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. മരം പെരിയുന്നത് പ്രകാരം റോഡ് പൊട്ടി പൊളിഞ്ഞു വരികയാണ്. തൊട്ടടുത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രവും കച്ചവട സ്ഥാപനവും ഉള്ളത്.  മമ്പുറം മഖാമിലേക്കുള്ള ബസ്റ്റോപ്പും ഇംഗ്ഷനും സമീപത്ത് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ളതിനാൽ ഇവിടെ ആളൊഴിഞ്ഞ സമയം ഉണ്ടാകാറില്ല. വിദ്യാർഥികളും തീർഥാടകരും നാട്ടുകാരുമടക്കം എപ്പോഴും ഇവിടെ ആളുകൾ ഉണ്ടാകാറുണ്ട്.  മരംഏത് സമയത്തും മറിഞ്ഞ് വീഴാൻ സാധ്യതയുള്ളതായി നാട്ടുകാർ ...
Other

മമ്പുറം തങ്ങൾ ആണ്ട് നേർച്ച സമാപനം ഇന്ന്; രാവിലെ 8 മുതൽ അന്നദാനം

ഒരു ലക്ഷം പേർക്ക് അന്നദാനം. തിരൂരങ്ങാടി(മമ്പുറം): സമാപന ദിവസമായ ഇന്ന് രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ അധ്യക്ഷനാവും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയാകും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമുലല്ലൈൽ, എ.പി സുധീഷ് തുടങ്ങിയവര്‍ സംബന്ധിക്കും.ഉച്ചയ്ക്ക് ഒന്നരക്ക് സമസ്‌ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള ഖത്മ് ദുആ സദസ്സോടെ എട്ടുദിവസം നീണ്ടുനിന്ന 188-ാം മമ്പുറം ആണ്ടുനേർച്ചയ്ക്ക് പരിസമാപ്തിയാവും മമ്പുറം ആണ്ടുനേർച്ചയോടനുബന്ധിച്ചുള്ള മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്‌ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും ഇന്നലെ പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രാര്‍ഥന...
Other

അമ്പത് വർഷമായി മമ്പുറം തങ്ങളുടെ പഴയ വീട് പുല്ല് മേയുന്ന ചെമ്പായി ബാലനെ ആദരിച്ചു.

അമ്പത് വർഷമായി മമ്പുറം തങ്ങളുടെ പഴയ വീട് പുല്ല് മേയുന്ന ചെമ്പായി ബാലനെ ആദരിച്ചു. തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ പഴയ വീട് പുല്ല് മേയുന്ന ചടങ്ങിൽ കഴിഞ്ഞ അമ്പത് വർഷമായി സജീവമായ ചെമ്പായി ബാലനെ മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഹെരിറ്റേജ് സ്റ്റഡീസും മഖാം മാനേജിങ് കമ്മിറ്റിയും ചേർന്ന് ആദരിച്ചു. 188 -ാം മമ്പുറം ആണ്ടുനേർച്ചയോട് അനുബന്ധിച്ച് നടന്ന മമ്പുറം തങ്ങൾ സെമിനാറിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജിയാണ് ആദരിച്ചത്. 90 വയസ്സ് പ്രായമുള്ള ബാലൻ വേങ്ങര ചേറൂർ മിനി കപ്പ് സ്വദേശിയാണ്. മമ്പുറം തങ്ങളും ദളിത് സമൂഹവും തമ്മിലുള്ള ദൃഢമായ ആത്മബന്ധത്തിന്റെ പ്രതീകമാണ് ഇന്നും നിലനിൽക്കുന്ന വീട് മേയൽ ചടങ്ങ്. ചാക്കീരി കുടുംബത്തിൻ്റെ നിർദ്ദേശപ്രകാരം ദളിത് സമുദായത്തിലെ കണക്കന്മാരാണ് ഈ ദൗത്യം നൂറ്റാണ്ടുകളായി നിർവഹിക്കുന്നത്. അതിൻ്റെ തുടർച്ചയാണ് ഇന്നും മുടങ്ങാതെ ചെമ്പായി ബാലനും സുഹൃത്തു...
Other

188-ാം മമ്പുറം തങ്ങൾ ആണ്ടുനേർച്ചയ്ക്ക് കൊടിയേറി

തിരൂരങ്ങാടി: ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 188-ാം ആണ്ടുനേർച്ചയ്ക്ക് ഭക്തി നിർഭരമായ തുടക്കം. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മമ്പുറം മഖാമിൽ നടന്ന കൂട്ട സിയാറത്തിനും പ്രാർഥനക്കും ശേഷം മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ആണ്ടുനേർച്ചയ്ക്ക് ഔദ്യോഗിക തുടക്കമായത്. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാർഥനക്ക് നേതൃത്വം നൽകി. മലബാറിന്റെ മത-സാമൂഹിക ചുറ്റുപാടുകളെ മാറ്റിവരച്ച മമ്പുറം തങ്ങളുടെ ആത്മീയ ചാരണം തേടി ഇനി ഒരാഴ്ചക്കാലം ജാതി-മത ഭേദമന്യേ മമ്പുറത്തേക്ക് ജനമൊഴുകും. കെ. എം സൈതലവി ഹാജി, യു. മുഹമ്മദ്‌ ശാഫി ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി, ഡോ. യു.വി.കെ മുഹമ്മദ്, പി.എസ്.എച്ച് തങ്ങൾ, ബി.എസ്.കെ തങ്ങൾ, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ, കബീർ ഹാജി ഓമച്ചപ്പുഴ , സിദ്ദീഖ് ഹാജി ചെറുമുക്ക്, കെ.പി ചെറീത് ഹാജി, ക്രസന്റ് ബാവ ഹാജി, ഓമച്ചപ്പുഴ അ...
Other

മമ്പുറം തങ്ങൾ ആണ്ടു നേര്‍ച്ച ജൂണ്‍ 17 മുതല്‍

188 -ാമത് മമ്പുറം ആണ്ടു നേര്‍ച്ച ജൂണ്‍ 17 മുതല്‍ മമ്പുറം (തിരൂരങ്ങാടി): ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആത്മീയാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 188 -ാം ആണ്ടുനേര്‍ച്ച ജൂണ്‍ 17 ബുധനാഴ്ച മുതല്‍ 24 ബുധന്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ മമ്പുറം മഖാമില്‍ വെച്ച് നടത്താന്‍ ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമി മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്ത ശേഷം നടക്കുന്ന 28 -ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഈ വര്‍ഷം നടക്കുന്നത്. നേര്‍ച്ചയുടെ ഭാഗമായി കൊടിയേറ്റം കൂട്ടസിയാറത്ത്, മജ്‌ലിസുന്നൂര്‍, സ്വലാത്ത് മജ്ലിസ്, മതപ്രഭാഷണങ്ങള്‍, സെമിനാര്‍, ഹിഫ്ള് സനദ് ദാനം, ചരിത്ര സെമിനാര്‍, മമ്പുറം തങ്ങള്‍ അനുസ്മരണ -ദുആ മജ്‌ലിസ്, ഒരു ലക്ഷത്തിലേറെ പേര്‍ക്കുള്ള അന്നദാനം, സമാപ...
Other

വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം നേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസികളാൽ  മഖാമും പരിസരവും നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 187-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനും  സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അതുല്യനായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 187 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലർച്ചെ മുതലേ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക...
Other

മമ്പുറം നേർച്ചയ്ക്ക് ഇന്ന് സമാപനം; ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം

ഉച്ചയ്ക്ക് ഒന്നരക്ക് ജിഫ്രി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകും തിരൂരങ്ങാടി : മമ്പുറം നേർച്ച ഇന്ന് സമാപിക്കും. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന് രാവിലെ എട്ട് മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എ.പി സുധീഷ് എന്നിവർ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ അന്നദാനത്തിനായി തയ്യാറാക്കും.ഉച്ചക്ക് ഒന്നരക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ്‌ലിസോടെ ഒരാഴ്ച കാലത്തെ 187-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. തിരൂരങ്ങാടി ടുഡേ വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക ...
Other

മമ്പുറം നേർച്ച: ഹിഫ്ള് കോളജ് സനദ് ദാനവും പ്രാർത്ഥനാ സദസ്സും ഇന്ന്

അന്നദാനം നാളെ രാവിലെ എട്ട് മണി മുതൽ തിരൂരങ്ങാടി: ആത്മീയതയിലൂടെ സമാധാനം കൈവരിക്കണമെന്നും മാനസിക പ്രശ്നങ്ങൾക്ക് പ്രതിവിധിയായി മമ്പുറം തങ്ങളെ പോലുള്ള ആത്മീയ നേതാക്കളെ ആശ്രയിക്കണമെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. ലോകത്ത് ജനങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ പരിഹാര മാർഗങ്ങൾ തേടുന്നത് മനശാന്തിക്കാണെന്നും തങ്ങൾ പറഞ്ഞു. 187-ാം മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയുടെ സമാപന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽഹുദാ ജന.സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തി. പി.എസ്. എച്ച് തങ്ങൾ, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി, ഹസൻ കുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി, സി. എച്ച് ശരീഫ് ഹുദവി, എം.കെ ജാബിറലി ഹുദവി, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, സി. കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ തുടങ്ങിയവർ സംബന്ധിച്ചു. ആണ്ടു ...
Malappuram

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി; 26 ന് തുടങ്ങും

തിരൂരങ്ങാടി: പതിനെട്ടാം നൂറ്റാണ്ടിലെ മലബാറിലെ സാമൂഹിക സാംസ്‌കാരിക നവോത്ഥാന നായകനും അനേകായിരങ്ങളുടെ ആത്മീയാചാര്യനുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി (ഖ.സി) തങ്ങളുടെ 187-ാം ആണ്ടു നേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യേ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 26 ന് വ്യാഴാഴ്ച മമ്പുറം മഖാമില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മഖാമിന്റെ നടത്തിപ്പ് ചെമ്മാട് ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 27-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.ജൂണ്‍ 26 ന് വ്യാഴാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം മഖാമില്‍ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തിനും കൂട്ടുപ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്...
Other

ആത്മീയ സാമീപ്യം തേടി വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസി സഞ്ചയത്താല്‍ മഖാമും പരിസരവും തീര്‍ത്ഥാടക നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 185-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി. ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനായ നേതാവും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 185 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാട...
Other

മമ്പുറം തങ്ങളുടെ നവോത്ഥാന ചിന്തകള്‍ ജനകീയമാക്കണം: ചരിത്ര സെമിനാര്‍

തിരൂരങ്ങാടി : സാമൂഹിക പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനും ജാതി മത ഭേദമന്യേ ആയിരങ്ങളുടെ ആശാ കേന്ദ്രവുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ നവോത്ഥാന ചിന്തകള്‍ തലമുറകളിലേക്ക് വ്യാപിപ്പിക്കുകയും ജനകീയമാക്കുകയും വേണമെന്ന് ചരിത്ര സെമിനാര്‍. 185-ാമത് ആണ്ടു നേര്‍ച്ചയുടെ ഭാഗമായി മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന 'മമ്പുറം തങ്ങളുടെ ലോകം' ചരിത്ര സെമിനാര്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മമ്പുറം തങ്ങളെ പോലുള്ളവര്‍ സമൂഹത്തെ ഉത്കൃഷ്ഠരാക്കുകയും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ പരിഷ്‌കൃതരാക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് നിര്‍വഹിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ഐഐടി അസോസിയേറ്റ് പ്രൊഫസര്‍. ഡോ. ആര്‍ സന്തോഷ് മമ്പുറം തങ്ങളും കളിയാട്ടക്കാവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മമ...
Other

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി, 19 ന് തുടക്കം

തിരൂരങ്ങാടി: ജാതി മത ഭേദമന്യെ സമാദരണീയനും മുസ്‌ലിം സമുദായത്തിന്റെ ആത്മീയാചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്‍നിര നേതാവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി തങ്ങളുടെ 185-ാം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത വിത്യാസമില്ലാതെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 19 ന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മമ്പുറം മഖാമിന്റെ പരിപാലന ചുമതല ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 25-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.19 ന് ബുധനാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ വെച്ച് നടക്കുന്ന സിയാറത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുന...
Other

മമ്പുറം ആണ്ടുനേര്‍ച്ച ജൂലൈ 19 മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 185-ാമത് ആണ്ടുനേര്‍ച്ച 2023 ജൂലൈ 19 (ബുധന്‍) മുതല്‍ ജൂലൈ 26 (ബുധന്‍) കൂടിയ ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 25-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ്  ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജന. സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സെക്രട്ടറിമാരായ ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ട്രഷറര്‍ കെ.എം സൈതലവി ഹാജി പുലിക്കോട്, മറ്റു കമ്മിറ്റി അംഗങ്ങള്‍  പങ്കെടുത്തു....
Other

കൊടിഞ്ഞി പള്ളിയിലെ മസ്ലഹത്ത് മജ്‌ലിസ് ഉദ്ഘാടനവും ഖാസി സ്ഥാനാരോഹണവും ബുധനാഴ്ച നടക്കും.

കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പായി നടക്കുന്ന മസ്ലഹത്തിന് നിർമ്മിച്ച പുതിയ ആസ്ഥാനം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പ് ഇരു കക്ഷികളെയും വിളിച്ച് ചര്‍ച്ചയും പരിഹാരമായില്ലെങ്കില്‍ ഇരുകക്ഷികളും വാദവും നടത്താറുണ്ട്. തുടര്‍ന്ന് അവസാനഘട്ടത്തിലാണ് സത്യം ചെയ്യല്‍ ചടങ്ങ് നടക്കുക. മുസ്ലിം വിശ്വാസികള്‍ ഖുര്‍ആന്‍ പിടിച്ച് മിഹ്‌റാബിന് അഭിമുഖമായി നിന്നും അമുസ്ലിംകള്‍ മിഹ്‌റാബിന് നേരേ നിന്നുമാണ് സത്യം ചെയ്യുക. സത്യം ചെയ്യലിന് മുന്‍പ് നടക്കുന്ന ചടങ്ങുകള്‍ നടത്താനും യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുമാണ് മസ്ലഹത്ത് മജ്‌ലിസ് നിര്‍മിച്ചിരിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JQxNHEOCTglG9LveaVuVnv കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങ് പ്രശസ്തമാണ്. മമ്പുറം സയ്യിദലവി തങ്ങള്‍ നിര്‍മിച്ചതാണ് പള്ളി. തങ്ങള്‍ ആരംഭിച്ചതാണ് പള്ളി...
Other

കൊടിഞ്ഞിപള്ളി ശിലാസ്ഥാപന നേര്‍ച്ച സമാപിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയുടെ ശിലാസ്ഥാപന നേര്‍ച്ച വിപുലമായി നടന്നു. എന്നാല്‍ ഇന്നലെ നടന്ന നേര്‍ച്ചക്ക് ആയിരങ്ങളാണ് എത്തിയത്. മമ്പുറം തങ്ങള്‍ രണ്ട് നൂറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച പള്ളിയില്‍ തങ്ങളുടെ കാലം മുതലെ നേര്‍ച്ച നടത്തി വരുന്നുണ്ട്.കൊടിഞ്ഞി പള്ളിയിലെ ഓരോ ചടങ്ങുകളും മതമൈത്രിയുടെ അടയാളങ്ങളാണ്. സത്യം ചെയ്യല്‍ കൊണ്ട് ലോക ശ്രദ്ധ നേടിയ കൊടിഞ്ഞി പള്ളി നേര്‍ച്ചയുടെ അന്നദാന വിതരണോദാഘാടനം പള്ളി കമ്മിറ്റി പ്രസിഡന്റ് പി.സി മുഹമ്മദ് ഹാജി, സെക്രട്ടറി പത്തൂർ കുഞ്ഞോൻ ഹാജി എന്നിവർ നിർവഹിച്ചു. ഷാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങള്‍ ഓലപ്പീടിക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഫ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി.മൗലീദ് പാരായണത്തിന് ഖത്തീബ് അലി അക്ബര്‍ ഇംദാദി, മുദരിസ് അബ്ദുല്‍ അസീസ് ഫൈസി, സലീം അന്‍വരി മണ്ണാര്‍ക്കാട്, ചാലില്‍ നൗഫല്‍ ഫൈസി, അതീഖ് റഹ്മാന്‍ ഫൈസി, ഷാഹ...
Other

മമ്പുറം ആണ്ടുനേര്‍ച്ച ജൂലൈ 30 മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാമത് ആണ്ടുനേര്‍ച്ച 2022 ജൂലൈ 30 (ശനി) മുതല്‍ ആഗസ്റ്റ് 6 (ശനി) കൂടിയ ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 24-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ്  പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ജന. സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ കെ.എം സൈതലവി ഹാജി പുലിക്കോട് മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു....
error: Content is protected !!