പ്രമുഖ ഇംഗ്ലീഷ് വാരികയായ ഇന്ത്യടുഡെ നടത്തിയ ഇന്ത്യയിലെ സര്‍വകലാശാലകളുടെ റാങ്കിങ്ങില്‍ കാലിക്കറ്റിന് 24-ാം സ്ഥാനം.
പൊതുമേഖലാ സര്‍വകലാശാലകളിലെ ജനറല്‍ വിഭാഗത്തില്‍ 41 എണ്ണം ഇടം പിടിച്ചതില്‍ ഡല്‍ഹിയിലെ ജെ.എന്‍.യു. ആണ് ഒന്നാം സ്ഥാനത്ത്. കേരളത്തില്‍ നിന്ന് 11-ാം സ്ഥാനത്ത് കുസാറ്റും 39-ാം സ്ഥാനത്ത് കണ്ണൂരുമാണ് പട്ടികയില്‍ ഇടം നേടിയ മറ്റു സര്‍വകലാശാലകള്‍.
അക്കാദമിക്, ഗവേഷണ മികവുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വ്യക്തിത്വ-നേതൃത്വ വികസനം, പ്ലേസ്‌മെന്റ് തുടങ്ങിയ ഏഴ് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. ആകെയുള്ള 2000 പോയിന്റില്‍ 1410.2 എന്ന സ്‌കോറാണ് കാലിക്കറ്റിന് ലഭിച്ചത്.
മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ റാങ്കിങ്ങുകളിലും മുന്നിലെത്താന്‍ സര്‍വകലാശാലാ സമൂഹം ഒറ്റക്കെട്ടായി മുന്നേറുകയാണെന്ന് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.