Friday, August 15

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍ ; വെന്റിലേറ്ററിലേക്ക് മാറ്റി

കൊച്ചി : നടനും മുന്‍ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്റിലാണ്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. കാന്‍സറിനെ വളരെ ശക്തമായി നേരിട്ട് പലര്‍ക്കും പ്രചോദനമായ ജീവിതാനുഭവങ്ങള്‍ അദ്ദേഹം പലപ്പോഴും പങ്കിട്ടിരുന്നു. ഇതിനു ശേഷം സിനിമയില്‍ സജീവമാവുകയും ചെയ്തു.

error: Content is protected !!