ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ ഫീച്ചര്‍ വരുന്നു ; ഇനി സ്റ്റോറികളില്‍ മെന്‍ഷന്‍ ചെയ്ത് ബുദ്ധിമുട്ടേണ്ടി വരില്ല

Copy LinkWhatsAppFacebookTelegramMessengerShare

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സ്റ്റോറികളില്‍ ഒരു കൂട്ടം ആളുകളെ ഒറ്റയടിക്ക് മെന്‍ഷന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഏതാനും പുതിയ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ ഇവ ഓരോ രാജ്യങ്ങളിലായി ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും.

പ്ലാറ്റ്‌ഫോമില്‍ പുതിയതായി വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ഐജി അപ്‌ഡേറ്റ്‌സ് എന്ന തന്റെ ബ്രോഡ്കാസ്റ്റ് ചാനലില്‍ ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസേറി സൂചിപ്പിച്ചിട്ടുണ്ട്. ഒരു സ്റ്റോറിയില്‍ ഒരുകൂട്ടം ആളുകളുടെ ഒരുമിച്ച് ടാഗ് ചെയ്യുന്നതിനുള്ള സംവിധാനം ഇപ്പോള്‍ ടെസ്റ്റിങിലാണെന്നും ഇങ്ങനെ സൃഷ്ടിക്കുന്ന ഒരു ഗ്രൂപ്പ്, ആ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും പൊതുവായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റില്‍ ആദം മോസേറി പറഞ്ഞു.

ഒരുകൂട്ടം പേരെ ഒരു ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാനും സ്റ്റോറികളില്‍ ഓരോരുത്തരെ ആയി മെന്‍ഷന്‍ ചെയ്യുന്നതിന് പകരം ഗ്രൂപ്പിലുള്ള എല്ലാവരെയും ഒറ്റയടിക്ക് മെന്‍ഷന്‍ ചെയ്യാനും പുതിയ സംവിധാനം ലഭ്യമാവുന്നതോടെ സാധിക്കും. ഇങ്ങനെ ഗ്രൂപ്പായി ടാഗ് ചെയ്യുമ്പോള്‍ ആ ഗ്രൂപ്പിലെ എല്ലാവര്‍ക്കും പ്രത്യേകമായി നോട്ടിഫിക്കേഷന്‍ ലഭിക്കും. അവര്‍ക്ക് അതിലൂടെ സ്വന്തം സ്റ്റോറിയിലേക്ക് ഷെയര്‍ ചെയ്യാനുമാവും.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!