രണ്ട് വര്‍ഷത്തെ പ്രണയം തകര്‍ന്നു, സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചു, തന്റെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയാറായില്ല ; ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ് തൂങ്ങി മരിച്ചു

മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ് തൂങ്ങി മരിച്ചു. നിലമ്പൂര്‍ അയ്യാര്‍പൊയില്‍ തൈക്കാടന്‍ അബ്ദുവിന്റെയും ഫാത്തിമയുടെയും മകന്‍ മുഹമ്മദ് ജാസിദ് (23) ആണ് തൂങ്ങിമരിച്ചത്. പ്രണയബന്ധം തകര്‍ന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങളാണ് യുവാവ് ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് മൊബൈല്‍ ഷോപ്പിലാണ് ജാസിദിന് ജോലി. ഗള്‍ഫില്‍ പോകാനിരിക്കുകയായിരുന്നു.

28ന് പുലര്‍ച്ചെ 1.13ന് ആണ് ഇന്‍സ്റ്റമ്രാമില്‍ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്. ഇതിനു പിന്നാലെയാണ് തൂങ്ങി മരിച്ചത്. രണ്ട് വര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയ ബന്ധത്തിലായിരുന്നെന്ന് പ്രണയവുമായി ബന്ധപ്പെട്ട പരാതിയില്‍ നിലമ്പൂര്‍ പൊലീസ് പലതവണ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയാറായില്ലെന്നും ജാസിദ് ലൈവില്‍ പറയുന്നു. പിന്നീട് ആത്മഹത്യ ചെയ്യുമെന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന് ആര്‍.ഐ.പി എന്നെഴുതി കൂട്ടുകാരോടും കുടുംബത്തോടും മാപ്പ് ചോദിച്ച് സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇത് ഗള്‍ഫിലുള്ള സുഹൃത്തുക്കള്‍ കണ്ട് നാട്ടിലെ കൂട്ടുകാരെ വിവരം അറിയിച്ചു. അവര്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തിച്ചെന്നു നോക്കിയപ്പോള്‍ ഒന്നാം നിലയിലെ കിടപ്പുമുറിക്ക് സമീപമുള്ള ടെറസില്‍ ജാസിദിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കബറടക്കം നടത്തി.

error: Content is protected !!