ഊരകത്ത് തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുകടന്നലിന്റെ ആക്രമണം; 12 പേർക്ക് കുത്തേറ്റു

ഊരകം : കാട്ടുകടന്നലിന്റെ ആക്രമണത്തിൽ 12 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. 2 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും 10 പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കീരൻ കുന്നത്ത് ചന്ദ്രൻ (58), കേളിക്കോടൻ ഉണ്ണികൃഷ്ണൻ (35) എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കേളിക്കോടൻ പങ്കജം 62, കൈനിക്കര
ബാലകൃഷ്ണൻ 62, കീരൻകുന്നുമ്മൽ
നീലാണ്ടൻ 61, പട്ടാറമ്പിൽ ശാരദ 62, കുന്നുമ്മൽ രാധാമണി 53, മണ്ണിൽപുഷ്പജ46, കുന്നുമ്മൽസരോജിനി 53, മണ്ണിൽ തങ്ക 65, കടുങ്ങൻപിലാവ ലക്ഷ്മിക്കുട്ടി 60, വട്ടപ്പറമ്പിൽ
കാളി 68 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഊരകം മലയിലെ എട്ടാം വാർഡ് കരിയങ്ങാട് ഭാഗത്ത് വച്ച് തൊഴിലാളികൾക്കു കുത്തേൽക്കുന്നത്. പറമ്പിൽ കയ്യാല നിർമ്മാണജോലിക്കിടയിൽ തെട്ടടുത്ത മരത്തിലെ കടന്നൽ കൂട് പരുന്ത് റാഞ്ചി കടന്നലുകൾ ഇളകിയതാണം കാരണം.

error: Content is protected !!