ഇശൽ വിരുന്നും സ്നേഹാദരവും സംഘടിപ്പിക്കും

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: പുതിയ കാലത്ത് കല സംസ്കാരിക രംഗത്ത് വ്യക്തിമുദ പതിപ്പിച്ച പ്രമുഖരെ കേരളാ മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ
ആദരിക്കുന്നു.
കേരളാ മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ സംഘടിപ്പിക്കുന്ന. ഇശൽ വിരുന്നും സ്നേഹാദരവും
26 ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ചെമ്മാട് കോ ഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കാൻ ചാപ്റ്റർ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കേരളാ മാപ്പിള കലാ അക്കാദമി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഏ കെ. മുസ്തഫ ഉൽഘാടനം ചെയ്തു. അഷറഫ് തച്ചറപടിക്കൽ അധ്യക്ഷത വഹിച്ചു. കല്ലുപറമ്പൻ അബുൽ മജിദ് ഹാജി, അഷറഫ് മനരിക്കൽ, സലാം മച്ചിങ്ങൽ, ഹംസ പന്താരങ്ങാടി, റഷീദ് മേലെ വീട്ടിൽ, കെ.ടി.ക ബിർ, കബീർ കാട്ടികൂളങ്ങര, നസ്റുള്ള തിരുരങ്ങാടി തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!