ഇഫ്താർ വിരുന്നും മുന്നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണവും നടത്തി

കോട്ടക്കൽ : എടരിക്കോട് പാലച്ചിറമാട് ഭാവന കൾച്ചർ സെന്ററിന്റെ കിഴിൽ റമദാൻ 25ന് ഇഫ്താർ വിരുന്ന് നടത്തി. മുൻ ചെയർമാനും പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന പരേതനായ എ.സി ഷറഫുദ്ധീന്റെ സ്മരണാർത്ഥം മുന്നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. ദാറുൽ ഉലൂം ബ്രാഞ്ച് മദ്രസ സ്വദർ മൊയ്‌തിൻ ഫൈസി ഒതുക്കുങ്ങൽ വിതരണോദ്ഘടനം നിർവഹിച്ചു.

ക്ലബ്ബ്‌ ചെയർമാൻ മനാഫ് പാറയിൽ അധ്യ ക്ഷനായി കൺവീനർ ഫാറൂഖ് സിസി സ്വഗതം പറഞ്ഞു ക്ലബ്ബ്‌ ഭാരവാഹികളായ സലാഹുദ്ധീൻ പി, വാഹിദ് കെ. നാസർ കാമ്പുറത്ത്. ഹനീഫ കെ. ഷഫീഖ് എം. ഇസ്ഹാഖ് വികെ. ഷഫീഖ് വികെ.സക്കീർ വികെ . ഷിഹാബ് ചോലയിൽ എന്നിവർ നേതൃത്വം നൽകി

error: Content is protected !!