മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടു നേർച്ചക്ക് തുടക്കമായി


തിരുരങ്ങാടി : നാലു ദിവസം നീണ്ടു നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 186ാം ആണ്ടു നേർച്ചക്ക് സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തിയതോടെ തുടക്കമായി. ശുഹദാക്കളുടെ മഖ്ബറയിൽ നടന്ന ഭക്തി നിർഭരമായ പ്രാർത്ഥനക്ക് മുദർയ്യിസ് ഇബ്രാഹീം ബാഖവി എടപ്പാൾ നേതൃത്വം നൽകി.
മഹല്ല് പ്രസിഡണ്ട് പുക്കാടൻ മുസ്തഫ പതാക കൈമാറിയതോടെയാണ് നേർച്ചക്ക് തുടക്കമായത്. ബിട്ടീഷുകാർക്കെതിരെയും വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി പോരാടിയവരാണ് മുട്ടിച്ചിറ ശുഹദാക്കൾ . 1841 ലാണ് മുട്ടിച്ചിറ കലാപം നടന്നത്. മമ്പുറം തങ്ങളുടെ പിന്തുണയും സഹായവും ഈപോരാട്ടത്തിനുണ്ടായിരുന്നു. ഈ സമരത്തിൽ മരണപ്പെട്ടവരുടെ സ്മരണ നിലനിർത്തുന്നതിനാണ് മുട്ടിച്ചിറ മഹല്ല് പരിപാലന കമ്മറ്റിയുടെ കീഴിലാണ് വർഷംതോറും ശവ്വാൽ ഏഴിന് നേർച്ച നടത്തിവരുന്നത്. മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറി കൈതകത്ത് അലവി ഹാജി, ട്രഷറർ ഹനീഫ ആചാട്ടിൽ, സെക്രട്ടറിമാരായ
ഹനീഫ മൂന്നിയൂർ, കൈതകത്ത് സലീം വിവിധ കമ്മറ്റികളുടെ ഭാരവാഹികളായ ബാവ ഫൈസി തലപ്പാറ, ഇ.ടി.മുഹമ്മദ് എന്ന വല്ലാവ എറമ്പൻ സൈതലവി, പി.പി.മുഹമ്മത്, പുക്കാടൻ ഹംസു, പൂക്കാടൻ ബഷീർ, പി.പി. റബീഹ്, കെ എം ജസീബ്, കൈതകത്ത് ഫിറോസ്, പി. നൗഷാദ് എന്ന ബിച്ചു, കെ.പി.റഫീഖ്, ചെമ്പൻ ബാവ,ബിഇ. അബുബക്കർ, ഫാരിസ് കൈതകത്ത്, കൈതകത്ത് അവറാൻ, കെ.പി.മുഹമ്മതാലി ഹാജി, എറമ്പൻ അബു ഹാജി, കറുത്തേടത്ത് അലവി ഹാജി, പി. ഇല്ല്യാസ് എന്നിവർ നേതൃത്വം നൽകി.

ശനിയാഴ്‌ച മതപ്രഭാഷണം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും നാളെ സാദിഖലി ശിഹാബ് തങ്ങളും ഉദ്‌ഘാടനം ചെയ്യും. ജൗഹർ മാഹിരി കരിപ്പൂർ പ്രഭാഷണം നടത്തും. നാളെ ഷാജഹാൻ റഹ്മാനി കമ്പളക്കാട് പ്രഭാഷണം നടത്തും. തിങ്കളാഴ്ച സമാപിക്കും.

error: Content is protected !!