
പെരുവള്ളൂര്‍: പെരുവള്ളൂരില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തിക്ക് തുടക്കമായി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കലാമസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ ടി സാജിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഞ്ചാലന്‍ ഹംസ ഹാജി, യൂ പി മുഹമ്മദ്, മെമ്പര്‍മാരായ ബഷീര്‍ അരീക്കാട്, സൈദ് പി കെ, സൈതലവി ടി പി, താഹിറ കരീം, ആയിഷ ഫൈസല്‍, തിരൂരങ്ങാടി ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റംല പി കെ, സി സി ഫൗസിയ , ജല്‍ ജീവന്‍ മിഷന്‍ സ്റ്റാഫ് ശരണ്യ,ആസൂത്രണ സമിതി ഉപദ്ധ്യക്ഷന്‍ കാവുങ്ങല്‍ ഇസ്മായില്‍, ഇരുമ്പന്‍ സൈതലവി,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികളും, പ്രദേശത്തെ നാട്ടുകാരും പങ്കെടുത്തു.