നിയമനം നടത്തുന്നു
2023-24 അധ്യയന വർഷത്തിൽ പരപ്പനങ്ങാടി സ്‌പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിലും മോഡൽ ലാബ് സ്‌കൂളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.
പരപ്പനങ്ങാടി സ്‌പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിൽ കോർഡിനേറ്റർ, ഫാക്കൽറ്റി ഇൻ സ്‌പെഷ്യൽ എജ്യുക്കേഷൻ, ഫാക്കൽറ്റി ഇൻ സൈക്കോളജി, ഓഫീസ് അസിസ്റ്റന്റ കം ഡി.ടി.പി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, ലൈബ്രേറിയൻ, വാച്ച്മാൻ കം സ്വീപ്പർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കോർഡിനേറ്റർ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. സാമൂഹിക ശാസ്ത്രം, മാനവിക ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്ത ബിരുദം, സ്‌പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡ്, ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസം 44020 രൂപ ഓണറേറിയം ലഭിക്കും.
ഫാക്കൽറ്റി ഇൻ സ്‌പെഷ്യൽ എജ്യുക്കേഷനിൽ രണ്ടും ഫാക്കൽറ്റി ഇൻ സൈക്കോളജിയിൽ ഒരു ഒഴിവുമാണുള്ളത്. ആർ.സി.ഐ നിഷ്‌കർഷിക്കുന്ന നിർദിഷ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 36000 രൂപ ഓണറേറിയം ലഭിക്കും.
ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി ഓപ്പറേറ്റർ തസ്തികയിലേക്ക് പ്ലസ്ടുവും ഡി.ടി.പിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 21175 രൂപ ഓണറേറിയം ലഭിക്കും.
ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 18390 രൂപ ഓണറേറിയം ലഭിക്കും.
ലൈബ്രേറിയൻ തസ്തികയിലേക്ക് പ്ലസ് ടു, ലൈബ്രറി സയൻസിൽ ഡിഗ്രിയോ ഡിപ്ലോമയോ ആണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 14768 രൂപ ഓണറേറിയം ലഭിക്കും.
വാച്ച്മാൻ കം സ്വീപ്പർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രതിമാസം 18390 രൂപ ഓണറേറിയം ലഭിക്കും.
പരപ്പനങ്ങാടി ലാബ് സ്‌കൂളിൽ അസിസ്റ്റന്റ് ടീച്ചർ, ആയ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അസിസ്റ്റന്റ് ടീച്ചർ തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. ഡിഗ്രി, ബി.എഡ്, ഡി.എഡ് (സ്‌പെഷ്യൽ എജ്യുക്കേഷൻ എം.ആർ) എന്നിവയാണ് യോഗ്യത. പ്രതിമാസം 28100 രൂപ ഓണറേറിയം ലഭിക്കും. ഓഫീസ് അറ്റൻഡന്റ്, ആയ എന്നീ തസ്തികകളിലേക്ക് ഒരു ഒഴിവാണുള്ളത്. എട്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രതിമാസം 18390 രൂപ ഓണറേറിയം ലഭിക്കും.
അപേക്ഷകൾ മെയ് 25ന് വൈകീട്ട് മൂന്നിന് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കണം. മെയ് 29ന് രാവിലെ പത്ത് മണി മുതൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് അഭിമുഖം നടത്തും. വിശദ വിവരങ്ങൾക്ക് ddemlpm.blogspot.com സന്ദർശിക്കാം. ഫോൺ: 0483 2734888.
ഓഡിയോളജിസ്റ്റ് നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെയ് 23ന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2762037.
ജില്ലാ മിഷൻ കോർഡിനേറ്റർ നിയമനം
ലൈഫ് മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ജില്ലാ മിഷൻ കോർഡിനേറ്റർമാരെ അന്യത്രസേവന (ഡെപ്യൂട്ടേഷൻ) വ്യവസ്ഥയിൽ നിയമിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്യുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ പ്രത്യേക താത്പര്യവും കഴിവുമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ എൻ.ഒ.സി സഹിതം മെയ് 31ന് വൈകീട്ട് മൂന്നിനകം ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നിന്ന് ലഭിക്കുമെന്ന് ലൈഫ് മിഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
ശാരീരിക അളവെടുപ്പം കായിക ക്ഷമതാ പരീക്ഷയും
ജയിൽ വകുപ്പിലെ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് ഒന്ന് (കാറ്റഗറി നമ്പർ: 494/19,496/19), എക്‌സൈസ് വകുപ്പിലെ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി കാറ്റഗറി നമ്പർ: 497/19,498/19) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായി ശാരീരിക അളവെടുപ്പം, കായിക ക്ഷമതാ പരീക്ഷയും മെയ് 23, 24, 25, 26 തീയതികളിൽ സെന്റ് ജോസഫ് സ് കോളേജ് ഗ്രൗണ്ട്, ദേവഗിരി, കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഗ്രൗണ്ട് കോഴിക്കോട് എന്നീ ഗ്രൗണ്ടുകളിൽ വച്ചു പുലർച്ചെ 5.30 മുതൽ നടത്തും. ഉദ്യോഗാർത്ഥികൾ അവരവരുടെ അഡ്മിഷൻ ടിക്കറ്റ് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും (പ്രൊഫൈലിൽ-നിർദിഷ്ട മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കം) ഡൌൺലോഡ് ചെയ്ത് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സലുമായി രാവിലെ അഞ്ചിന് തന്നെ കായികക്ഷമതാ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. നിശ്ചിത തീയതിയിൽ കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാർഥികൾക്ക് ഒരു സാഹചര്യത്തിലും വീണ്ടും അവസരം നൽകുന്നതല്ല.
ഗസ്റ്റ് അധ്യാപക നിയമനം
പത്തിരിപ്പാല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ജേർണലിസം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യാഗാർഥികൾ യു.ജി.സി നെറ്റ് യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. യു.ജി.സി നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. മെയ് 26ന് ഉച്ചക്ക് 1.30ന് കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളജിൽ ഹാജരാകണം. ഫോൺ: 0491 2873999.
നഴ്സ് നിയമനം
പൂക്കോട്ടൂർ പി.എച്ച്.സിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ അഡ് ഹോക്ക് വ്യ
വസ്ഥയിൽ നിയമിക്കുന്നു. പ്ലസ്ടു, രണ്ട് വർഷ ജെ.പി.എച്ച്.എൻ കോഴ്സ്, കേരള നഴ്സിങ് രജിസ്
ട്രഷൻ എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടർ പരിഞ്ജാനവും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ മെയ് 25ന് രാവിലെ 9.30ന് മുമ്പായി പൂക്കോട്ടൂർ പി.എച്ച്.സിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം.
കുക്കിനെ നിയമിക്കുന്നു
പട്ടികജാതി വികസന വകുപ്പിന്റെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂക്കുതല ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലില്‍ നിലവിലുള്ള കുക്കുമാരുടെ ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അപേക്ഷകര്‍ എസ്എസ്എല്‍സി വിജയിച്ചിട്ടുള്ളവരും കെ.ജി.സി.ഇ ഇന്‍ ഫുഡ് പ്രൊഡക്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 27 നകം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 7034886343.
പട്ടികവർഗ പ്രൊമോട്ടർ, ഹെൽത്ത് പ്രൊമോട്ടർ നിയമനം
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിന്റെ കീഴിൽ നിലവിലുള്ള പട്ടികവർഗ പ്രൊമോട്ടർ, ഹെൽത്ത് പ്രൊമോട്ടർ എന്നീ തസ്തികയിൽ 50 ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 20നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവർഗ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.ടി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതി. ഹെൽത്ത് പ്രൊമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾ പഠിച്ചവർക്കും ആയുർവേദം, പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന നൽകും. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലോ നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്‌സ്‌റ്റെൻഷൻ ഓഫീസിലോ സമർപ്പിക്കണം. അപേക്ഷ നൽകുമ്പോൾ അപേക്ഷകരുടെ താമസ പരിധിയിൽപ്പെട്ട ട്രൈബൽ എക്‌സ്‌റ്റെൻഷൻ ഓഫീസ് തിരഞ്ഞെടുക്കണം. മെയ് 31ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലോ നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്‌സ്‌റ്റെൻഷൻ ഓഫീസിലോ ബന്ധപ്പെടാം.