Friday, August 15

നടന്‍ ജോയ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, താരത്തിന് പരിക്ക് ; പിക്കപ്പ് ഡ്രൈവറെ പുറത്തെടുത്തത് വാഹനം വെട്ടിപൊളിച്ച്

സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ചാവക്കാട് പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ ജോയ് മാത്യു സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ദലാംകുന്ന് സെന്ററില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു മാത്യു ഉള്‍പ്പടെ രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

error: Content is protected !!