തിരൂരങ്ങാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നേക്കാല്‍ ലക്ഷത്തോളം രൂപ സമാഹരിച്ച് നല്കി തൃക്കുളം ഹൈസ്കുളിലെ ജൂനിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍. 1,21,735 രൂപയാണ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച് നല്‍കിയത്. തുക ജെ ആര് സി പരപ്പനങ്ങാടി ഉപജില്ലാ കൊഓര്‍ഡിനേറ്റര്‍ എ ജിനി, വിദ്യാര്‍ത്ഥികളായ റസ് ല ജുമാന, ശ്രീലയ, ത്വയ്ബ എന്നിവരില്‍ നിന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ കെ ജി പ്രാണ്‍സിംഗ് ഏറ്റുവാങ്ങി. ഡെപ്യൂട്ടിതഹസില്‍ മാരായ സി ബി പ്രീതി, എസ് ഷാഹിര്‍ഖാന്‍, ഇ എം ജ്യോതി എന്നിവര്‍ പങ്കെടുത്തു.