ഒന്നരവയസ്സുകരിയുടെ ജീവൻ രക്ഷിക്കാൻ ഇന്ന് കനിവിൻ യാത്ര

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഷൊർണൂരിലെ ലിജു- നിത ദമ്പതികളുടെ മകൾ ഗൗരിലക്ഷ്മിക്ക് മെയ് മാസത്തിനകം ചികിൽസാ ആവശ്യാർഥം സ്വരൂപിക്കേണ്ടി വരുന്ന തുക 16 കോടി രൂപയാണ്. നിലവിൽ 5 കോടിയോളം രൂപ സഹായധനം ലഭിച്ചിട്ടുണ്ട്. ഈ തുകയിലേക്ക് ഒരു വിഹിതം കണ്ടെത്താനുള്ള ശ്രമമാണ് മഞ്ചേരി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഉടമകൾ നടത്തുന്നത്. ഇവർക്കൊപ്പം മഞ്ചേരി – പരപ്പനങ്ങാടി, കരുളായി- മുക്കം- കോഴിക്കോട്, അരീക്കോട് -കൊണ്ടോട്ടി-കോഴിക്കോട് തുടങ്ങി മറ്റു റൂട്ടുകളിലുള്ള ചില ബസുകളും ഈ ഉദ്യമത്തിൽ പങ്കാളികളാവും.

ഇന്ന് (തിങ്കളാഴ്ച 11-04-2022) ഈ ബസുകൾ സർവീസ് നടത്തി ലഭിക്കുന്ന പണം പൂർണമായും ഗൗരിയുടെ രക്ഷിതാക്കൾക്ക് കൈമാറും.തിങ്കളാഴ്‌ച രാവിലെ മഞ്ചരി IGBT ബസ് സ്റ്റാൻഡിൽ 10 മണിക്ക് ഉബൈദുള്ള MLA ഫ്ലാഗ് ഓഫ് നിർവഹിക്കും.

അതേസമയം, ഈ കഴിഞ്ഞ ബുധനാഴ്ച പാലക്കാട്- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയത് ഗൗരി ലക്ഷ്മിക്ക് വേണ്ടിയായിരുന്നു. ബസുടമകളും ജീവനക്കാരും ചേര്‍ന്ന് അന്ന് രാത്രി സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ 40 ബസുകളില്‍ നിന്ന് സമാഹരിച്ചത് 7,84,030 രൂപയാണ്.അതോടൊപ്പം ബസ് സ്റ്റാന്റുകളിൽ നിന്നും ബസ്‌ കേരള ടീം 77000 രൂപയും സമാഹരിച്ചു. ബസ് ഉടമകളും ജീവനക്കാരും ഇന്നലെ ഗൗരിയുടെ വീട്ടിലെത്തി ഈ തുക അച്ഛന്‍ ലിജുവിനും അമ്മ നിതയ്ക്കും കൈമാറി.

error: Content is protected !!