കരിപ്പൂർ എയർപോർട്ടിലെ കരാർ ജീവനക്കാരൻ ലോറിക്കടിയിൽ പെട്ടു മരിച്ചു

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ ജോലിക്കു പോകുമ്പോൾ യുവാവിന് ലോറിക്കടിയിൽ പെട്ട് ദാരുണാന്ത്യം. വിമാനത്താവളത്തിലെ ബ്ലൂ സ്റ്റാർ കരാർ കമ്പനിക്ക് കീഴിൽ എസ്‌കലേറ്റർ ഓപ്പറേറ്റർ ആയ ചേലേമ്പ്ര സ്വദേശി പി.അജീഷ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. വിമാനത്താവളത്തിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനായി സ്‌കൂട്ടറിൽ പോകുകയായിരുന്നു. ദേശീയപാതയിൽ കുളത്തൂർ എയർപോർട്ട് റോഡ് ജംകഷന് സമീപം ആയിരുന്നു അപകടം. അതേ ദിശയിൽ പോകുകയായിരുന്ന ചരക്കു ലോറിക്കടിയിൽപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

error: Content is protected !!