
തിരൂരങ്ങാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കായാ കല്‍പ്പ അവാര്‍ഡ് നേടിക്കൊടുക്കുന്നതിന് പ്രയത്‌നിച്ച തിരൂരങ്ങാടിയിലും പരിസരത്തുമുള്ള സന്നദ്ധ – -സാംസ്‌കാരിക-സാമൂഹിക -രാഷ്ട്രീയ സംഘടന പ്രതുനിധികളെയും ട്രോമ കെയര്‍, ക്‌ളബ്ബുകള്‍, ചാരിറ്റി സംഘടനകള്‍, വിവിധ മേഖലയില്‍ ഉള്ള വ്യക്തികളെയും ആദരിച്ചു. തിരൂരങ്ങാടി നഗരസഭയും ആശുപത്രി മാനേജിങ് കമ്മിറ്റിയും സംയുക്തമായി താലൂക്ക് ആശുപത്രി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രൗഢമായ സദസ്സില്‍ നിയോജക മണ്ഡലം എം എല്‍ എ. കെ പി എ മജീദ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സിപി ഇസ്മായില്‍ സ്വാഗതവും വിഷയാവതരണവുംനടത്തി. ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സിപി സുഹ്റാബി,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, എം സുജിനി, വഹീദ ചെമ്പ, കൗണ്‍സിലര്‍മാരായ കക്കടവത്ത് അഹമ്മദ് കുട്ടി, പികെ അസീസ് സോന രതീഷ്, ഫസീല സല്‍മ, ഖദീജപൈനാട്ടില്‍ ഫാത്തിമപൂങ്ങാടന്‍,സുലൈഖകാലൊടി , ഷാഹിന തിരുനിലത്ത്,ജാഫര്‍ കുന്നത്തേരി,ആബിദ റബിയത്ത് തുടങ്ങിയവരും എച് എം സി മെമ്പര്‍മാരായ എം അബ്ദുറഹ്‌മാന്‍ കുട്ടി, വിപി കുഞ്ഞാമു, എംപി ഇസ്മായില്‍, അയ്യൂബ് തലപ്പില്‍, കെ.മൊയ്ദീന്‍കോയ. രാംദാസ് മാസ്റ്റര്‍,ഉള്ളാട്ട് കോയ. ആശുപത്രി സൂപ്രണ്ട് ഡോ :പ്രഭുദാസ്, ഡോ :കുഞ്ഞാവുട്ടി, പിആര്‍ഒ മുനീര്‍ സാദിഖ് ഒള്ളക്കന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.