അറബി ഭാഷയും സംസ്‌കാരവുമായി കേരളത്തിന് അഭേദ്യമായ ബന്ധം ; കാലിക്കറ്റ് വി.സി.

അറബി ഭാഷയും സംസ്‌കാരവുമായി കേരളത്തിന് അഭേദ്യമായ ബന്ധമാണുള്ളതെന്നും കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അറബി സ്വാധീനം പ്രകടമാണെന്നും വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പും ഫാറൂഖ് കോളേജിലെ അറബിക് വകുപ്പും യു.എ.ഇ.യിലെ ദാറുല്‍ യാസ്മീന്‍ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമ്പത്തികവും വ്യവസായികവും സാംസ്‌കാരികവുമായ വളര്‍ച്ചയിലും പുരോഗതിയിലും അറബി ഭാഷക്കും അറബി നാടുകള്‍ക്കും വലിയ പങ്കുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദഗ്ധരെ പങ്കെടുപ്പിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സർവകലാശാലാ അറബി വകുപ്പ് നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുന്ന വിദേശി പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വൈസ് ചാന്‍സിലര്‍ വിതരണം ചെയ്തു.

സർവകലാശാലാ ഭാഷാ വിഭാഗം ഡീന്‍ ഡോ. എ.ബി. മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ദാറുല്‍ യാസ്മീന്‍ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സി.ഇ.ഒയും ഗ്രന്ഥകാരിയുമായ  ഡോ. മറിയം അല്‍ ശിനാസി, അറബി പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ്, സെമിനാര്‍ ചീഫ് കോ – ഓർഡിനേറ്റർ ഡോ. അലി നൗഫല്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!